HOME
DETAILS
MAL
ആരെയും കൊല്ലാതിരിക്കാനും സി.പി.എം തയ്യാറവണം: കെ.സി ജോസഫ്
backup
September 18 2016 | 01:09 AM
കണ്ണൂര്‍: നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി അത്യപൂര്‍വമായ കൊലപാതക കേസുകളില്‍ പോലും കോടതി വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്ന സി.പി.എം നേതൃത്വത്തിന്റെ നിലപാട് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ഒരു സാഹചര്യത്തിലും ഒരാളെയും കൊലചെയ്യാന്‍ തയ്യാറകില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കാന്‍ സി.പി.എം സംസ്ഥാന തയ്യാറുണ്ടോ എന്ന് സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന് വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് എം.എല്‍.എ അവശ്യപ്പെട്ടു. പാടത്ത് പണിയെങ്കില് വരമ്പത്ത് കൂലിയെന്നു പറഞ്ഞ അക്രമത്തിനും കൊലപാതകത്തിനും സ്വന്തം അണികളെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നേതൃത്വം വധശിക്ഷ പാടിലെന്ന് പറയുന്നത് തികഞ്ഞ കാപട്യമാണെന്ന് കെ.സി ജോസഫ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."