സര്‍ക്കാര്‍ സഹായം പരിഗണനയില്‍: മന്ത്രി
കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. റിപോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്കു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകളില്‍ മന്ത്രി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വാഗ അതിര്‍ത്തിയില്‍ അപകടത്തില്‍ മരിച്ച ശ്രീനന്ദനയുടെ കരിവെളളൂര്‍ പെരളത്തെ വീടും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."