HOME
DETAILS

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

  
July 09, 2026 | 8:10 AM

Mother murdered via contract killing for government job and property seven arrested including daughter

ജയ്പൂര്‍: സര്‍ക്കാര്‍ ജോലിയും കുടുംബസ്വത്തും സ്വന്തമാക്കാന്‍ സ്വന്തം അമ്മയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 23-കാരിയായ മകള്‍ ഉള്‍പ്പെടെ ഏഴ് പേരെ രാജസ്ഥാന്‍ പൊലിസ് അറസ്റ്റ് ചെയ്തു. അപകടമെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ അമിതവേഗത്തിലെത്തിയ എസ്.യു.വി ഇടിപ്പിച്ചുകൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

മരിച്ചത് കോടതിയിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായിരുന്ന 45-കാരി നീരജ് ശര്‍മ്മയാണ്. ജൂലൈ 3-ന് ജയ്പൂരിലെ പ്രതാപ് നഗറില്‍ മകനെ കോച്ചിങ് സെന്ററില്‍ ഇറക്കിവിട്ട് മടങ്ങുന്നതിനിടെയാണ് സ്‌കോര്‍പിയോ എസ്.യു.വി ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ അവര്‍ മരിച്ചു. വാഹനം നിര്‍ത്താതെ ഡ്രൈവര്‍ രക്ഷപ്പെടുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ അപകടമരണമായാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ആസൂത്രിത കൊലപാതകമാണെന്ന സംശയം ശക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകളും ബന്ധുക്കളും ക്വട്ടേഷന്‍ സംഘവും ചേര്‍ന്നുള്ള ഗൂഢാലോചന പുറത്തുവന്നത്.

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച അനുകമ്പ നിയമനത്തിലൂടെ നീരജ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ആ ജോലി തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് മകള്‍ ആയുഷി ശര്‍മ്മ കരുതിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കവും കൊലപാതകത്തിന് കാരണമായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

7 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് ക്വട്ടേഷന്‍ സംഘം ഏര്‍പ്പെടുത്തുകയും ഏകദേശം ഒരു മാസത്തോളം നീരജിന്റെ യാത്രകള്‍ നിരീക്ഷിച്ച ശേഷമാണ് കൊലപാതകം നടപ്പാക്കിയതെന്നും പൊലിസ് വ്യക്തമാക്കി.

കേസില്‍ ആയുഷി ശര്‍മ്മ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചനയിലെ പ്രധാന പ്രതികളിലൊരാളായ ബല്‍റാം അഥവാ രവി ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

Rajasthan Police have arrested 7 people, including a 23-year-old daughter, in a case where her own mother was allegedly murdered using a contract gang to gain government job and family property.The investigation found that she was killed by an SUV driven at high speed to make it look like an accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  an hour ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  2 hours ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  2 hours ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  2 hours ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  2 hours ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  2 hours ago
No Image

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗാസിയാബാദില്‍ കാറും സ്‌ക്കൂട്ടറും കുഴിയില്‍ വീണു

National
  •  2 hours ago
No Image

13കാരിയുടെ വ്യാജ പരാതി കേസ്: കസ്റ്റഡി മര്‍ദന പരാതിയില്‍ കൂടല്‍ എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  3 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: പ്രാഥമിക അന്വേഷണത്തിന് ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Kerala
  •  3 hours ago
No Image

മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷഭീതി; അടിയന്തര സന്ദർശനത്തിനായി കുവൈത്തിലെത്തി യുഎഇ പ്രസിഡന്റ്

uae
  •  3 hours ago