മരട് അബ്ദുല്‍ കലാം പാര്‍ക്ക് നവീകരിക്കും; ശുചിമുറിക്ക് രണ്ട് ലക്ഷം അനുവദിച്ചു
നെട്ടൂര്‍: മരട് നഗരസഭ മുപ്പത്തിമൂന്നാം ഡിവിഷനില്‍ കോലാടത്ത് കാട്കയറി അവഗണനയില്‍ കിടക്കുന്ന എ.പി.ജെ അബ്ദുല്‍ കലാം പാര്‍ക്കിന് ശാപമോക്ഷം. പാര്‍ക്കില്‍ കുടുതല്‍ സൗകര്യങ്ങളൊരുക്കി നവീകരിക്കുമെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ അറിയിച്ചു. പാര്‍ക്കിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
പാര്‍ക്കില്‍ രï് ലക്ഷം രൂപ ചിലവഴിച്ച് പൊതു ശുചി മുറി നിര്‍മിക്കാന്‍ പ്രാരംഭ നടപടികളാരംഭിച്ചിട്ടുï്. പാര്‍ക്കിന്റെ ശുചീകരണത്തിത്തിനും സംരക്ഷണത്തിനും സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തും. കുടിവെള്ള സൗകര്യം ഒരുക്കാനും നടപടിയുïാകുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
പാര്‍ക്കിന്റെ കായലോരത്തോട് ചേര്‍ന്നുകിടക്കുന്ന ഭാഗം മനോഹമാക്കിയാല്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയും. തേവരഫെറിയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വീസ് ഉള്ളതിനാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും പാര്‍ക്കിനുകഴിയും.
സായാഹ്ന വിശ്രമത്തിന് എത്തുന്ന കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ഇവിടെ ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതിനാല്‍ അടുത്ത വീടുകളെയാണ് ആശ്രയിക്കുന്നത്. കായലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന പാക്കിന് സമീപത്തെ കïല്‍ വൃക്ഷങ്ങളെ സംരക്ഷിച്ച് കൊï് കാട് പിടിച്ച് കിടക്കുന്ന കായലോരം വൃത്തിയാക്കിയാല്‍ പാര്‍ക്ക് കൂടുതല്‍ മനോഹരമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."