HOME
DETAILS

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

  
July 13, 2026 | 10:08 AM

Permission granted for advertisements on private buses government paves the way for non-ticket revenue

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചു. സ്വകാര്യ ബസ് ഉടമകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഗതാഗതനയം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസുകളില്‍ പരസ്യങ്ങള്‍ പതിപ്പിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനത്തെ ബസ് ഉടമകള്‍ സ്വാഗതം ചെയ്തതായി മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി നിലവില്‍ വന്നതോടെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ വരുമാന നഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും, പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ ആഘാതം വിശദമായി പഠിക്കാന്‍ ബി. പത്മകുമാര്‍ ചെയര്‍മാനും ഡോ. ശ്രീദേവി വൈസ് ചെയര്‍പേഴ്‌സണുമായ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 45 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രിയദര്‍ശിനി സൗജന്യയാത്രയെ തുടര്‍ന്ന് വരുമാന നഷ്ടം നേരിടുന്ന സ്വകാര്യ ബസുകള്‍ ടിക്കറ്റ് ഇതര വരുമാന മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കെ.എസ.ആര്‍.ടി.സി ബസുകളില്‍ നേരത്തേ തന്നെ പരസ്യങ്ങള്‍ അനുവദിച്ചിരുന്നെങ്കിലും, സ്വകാര്യ ബസുകളുടെ പുറത്ത് പരസ്യങ്ങള്‍ പതിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്.

Transport Minister C.P. John announced that private buses will be allowed to display advertisements both inside and outside to increase their non-ticket revenue. The minister also stated that the government will implement a transport policy to address the financial crisis faced by private bus owners.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  2 hours ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  2 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  3 hours ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 hours ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  4 hours ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  4 hours ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  4 hours ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  4 hours ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  5 hours ago