HOME
DETAILS

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

  
July 15, 2026 | 5:22 AM

hindu raksha dal claims that there is a shiva temple beneath the main building of darul uloom deoband

ലക്‌നൗ: രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക മതപഠനശാലയായ ദാറുൽ ഉലൂം ദയൂബന്ദിന്റെ പ്രധാന കെട്ടിടത്തിന് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് ഹിന്ദുരക്ഷാദൾ. യുപിയിലെ സഹറാൻപൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സർക്കാർ പരിശോധന നടത്തണമെന്നും ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഹിന്ദുരക്ഷാദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. 

വിഷയത്തിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തില്ല. ഒരുമാസത്തിനകം പരിശോധന നടത്തിയില്ലെങ്കിൽ ഹിന്ദുരക്ഷാ ദളിന്റെ നേതൃത്വത്തിൽ ദാറൂൽ ഉലൂമിൽ ജലാഭിഷേകം നടത്തുമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ലളിത് ശർമ ഭീഷണിപ്പെടുത്തി. ചടങ്ങിനായി ശിവ ഭക്തരുടെ നേതൃത്വത്തിൽ ഹരിദ്വാറിൽ നിന്ന് ഗംഗാജലം കൊണ്ടുവരുമെന്നും, ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും ലളിത് ശർമ പറഞ്ഞു. 

ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കൽ തെളിവുണ്ടെന്ന് ശർമ അവകാശപ്പെട്ടു. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് ഹാജരാക്കാൻ സാധിക്കില്ലെന്നും കോടതിയിൽ തെളിയിക്കുമെന്നും ശർമ പറഞ്ഞു. ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിക്കാനാണ് സംഘടനയുടെ നീക്കം. 

hindu raksha dal claims that there is a shiva temple beneath the main building of darul uloom deoband.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  2 hours ago
No Image

തസ്‌ലീമ നസ്രീന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക്; ചടങ്ങിലേക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

International
  •  3 hours ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  3 hours ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  3 hours ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  3 hours ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  4 hours ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  4 hours ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  4 hours ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  4 hours ago