പൊന്നാനി ബലാത്സംഗ പരാതി: മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ളവരുടെ അപ്പീൽ ഹൈക്കോടതി തള്ളി; കേസെടുക്കാൻ ഉത്തരവ്
കൊച്ചി: പൊന്നാനിയിൽ പൊലിസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നതിനെതിരെ മുൻ മലപ്പുറം എസ്പി സുജിത് ദാസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരെ കേസെടുക്കണമെന്ന പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
2022-ൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി പൊലിസിനെ സമീപിച്ചപ്പോൾ, ജില്ല എസ്പി, ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊന്നാനി സ്വദേശിയായ സ്ത്രീയുടെ പരാതി.
കേസിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട മജിസ്ട്രേറ്റ് കോടതി നടപടി ചോദ്യം ചെയ്താണ് ആരോപണവിധേയർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കോടതി അപ്പീൽ തള്ളുകയും നിയമനടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയുമായിരുന്നു. കേസിൽ സുജിത് ദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ വിധി.
The Kerala High Court has dismissed an appeal filed by former Malappuram Police Chief Sujit Das and other co-accused, paving the way for a criminal case to be registered against them regarding a sexual assault complaint filed by a woman in Ponnani.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."