HOME
DETAILS

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

  
Web Desk
July 18, 2026 | 5:22 AM

Will Ruin Kerala Congress Like North India Orthodox Church Metropolitans Sharp Attack on KC Venugopal Amid Rift with CM VD Satheesan

 

തൃശ്ശൂര്‍: സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും കെ.എസ്.യുവും തമ്മില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത ആഭ്യന്തര ഭിന്നത പുതിയ തലത്തിലേക്ക്. വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ പരിഹസിച്ചും ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തി.

'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാര്‍ട്ടിയേയും വടക്കേ ഇന്‍ഡ്യന്‍ പരുവത്തിലാക്കും' എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ മെത്രാപ്പൊലീത്ത കുറിച്ചു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് സംഭവിച്ച തകര്‍ച്ചയ്ക്ക് സമാനമായി, കേരളത്തിലും കെ.സി വേണുഗോപാല്‍ വിഭാഗം ഗ്രൂപ്പ് കളിച്ച് ഭരണകക്ഷിയായ പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന ഒളിയമ്പാണ് ഈ വാക്കുകളിലുള്ളത്.

പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ സൈബര്‍ ഇടങ്ങളില്‍ കോണ്‍ഗ്രസ് അണികള്‍ ചേരിതിരിഞ്ഞ് വന്‍ വാക്‌പോര് ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി സതീശന് സമാധാനമായി ഭരിക്കാന്‍ കെ.സി വേണുഗോപാല്‍ അനുവദിക്കുന്നില്ലെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പാര്‍ട്ടി തകര്‍ക്കാനാണ് നീക്കമെന്നും ഒരു വിഭാഗം ആരോപിക്കുമ്പോള്‍, മെത്രാപ്പൊലീത്തയുടെ രാഷ്ട്രീയ ഇടപെടലിനെ ചോദ്യം ചെയ്തും മുഖ്യമന്ത്രി സതീശനെതിരെ വിമര്‍ശനം ഉന്നയിച്ചും മറുവിഭാഗവും രംഗത്തുണ്ട്.

 

Thrissur Orthodox Archdiocese Metropolitan Yuhanon Mar Meletius has openly criticized AICC General Secretary KC Venugopal, backing Chief Minister VD Satheesan amid the ongoing internal rift in the Kerala Congress.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  an hour ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  an hour ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 hours ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  3 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  3 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  3 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  3 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  3 hours ago