HOME
DETAILS

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

  
Web Desk
July 18, 2026 | 12:54 PM

community kitchen for food distribution from now on hospitals are not places for political organizations to hoist flags says health minister

ആലപ്പുഴ: സർക്കാർ ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ ബാനറും കൊടിയും വെച്ച് ഇനി ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്നും, പകരം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സംഘടനകൾക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി നൽകാം. നേരത്തെ ആശുപത്രികളിൽ ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളുടെ ഭക്ഷണ വിതരണത്തിനെതിരെ ജി. സുധാകരൻ എം.എൽ.എ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. ആശുപത്രികൾക്കുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കില്ലെന്നും, പുറത്ത് അതിനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് ജി. സുധാകരൻ പിന്നീട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തമായ നിലപാടുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

ആശുപത്രികളുടെ പ്രവർത്തനങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു.  സർക്കാർ ആശുപത്രികളിൽ നേരിടുന്ന സ്റ്റാഫ് ക്ഷാമത്തിന് ഉടൻ പരിഹാരം കാണും. നിലവിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (എച്ച്.ഡി.എസ്) പ്രവർത്തനം തൃപ്തികരമല്ല. കഴിഞ്ഞ പത്ത് വർഷത്തെ എച്ച്.ഡി.എസ് പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ ഓഡിറ്റിംഗ് നടത്തും. ആശുപത്രി പരിസരങ്ങളിലെ സ്വകാര്യ ആംബുലൻസുകളുടെ അനാവശ്യ ഇടപെടലുകളും സർവീസുകളും തടയും എന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

 

The Health Minister announced that community kitchens will handle food distribution at hospitals, stating that healthcare facilities should not be used by political organizations to hoist their flags.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  an hour ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  an hour ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  an hour ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  an hour ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 hours ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  2 hours ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  2 hours ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  2 hours ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  3 hours ago