HOME
DETAILS
MAL
ജനകീയാരോഗ്യ നയം: പൊതുജനങ്ങളുടെ നിര്‍ദേശം ആരാഞ്ഞ് വിദഗ്ധസമിതി
backup
September 18 2016 | 20:09 PM
തിരുവനന്തപുരം: ജനകീയാരോഗ്യനയം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആരോഗ്യമേഖലയിലെ സംഘടനകളില്‍ നിന്നും സര്‍വിസ് സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കും.
ഈ മാസം 27, 28, 29, 30 തിയതികളില്‍ തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സസ് സെന്ററില്‍ ഉച്ചയ്ക്ക് 2.30 ന് സമിതി ഹിയറിങ് നടത്തും.
പൊതുജനങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും യഥാക്രമം ഒക്ടോബര്‍ എട്ടിന് കോഴിക്കോട്ടും 13ന് തൃശൂരും 19ന് തിരുവനന്തപുരത്തും നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാം.
നിര്‍ദേശങ്ങള്‍ വലമഹവേുീഹശര്യസലൃമഹമ.വൈൃര@ഴാമശഹ.രീാ എന്ന ഇ-മെയില്‍ മുഖേനയും അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."