യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു
ന്യൂഡല്‍ഹി: അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുന്നു. കൊച്ചുവേളി - അമൃതസര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ - നിസാമുദ്ദീന്‍ എക്‌സ്പ്രസും ട്രെയിനുകളാണ് പന്‍വേലില്‍ നിന്നും വഴിതിരിച്ചുവിടുക. ഈ ട്രെയിനുകള്‍ ജല്‍ഗാവ് - പാല്‍ധി - ഉദ്‌ന വഴി സൂറത്തില്‍ എത്തും. വാപി -ഉദ് വാഡ സെക്ഷനില്‍ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കില്‍ വെളളം കയറിയതുമാണ് കാരണം.
സൂറത്തില്‍ നിന്നും ഉദ്‌നയില്‍ നിന്നുമുളള ആറു ട്രെയിനുകള്‍ പൂര്‍ണമായും നിരവധി സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി. ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെയടക്കം അഞ്ച് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായതോടെ ജനജീവിതം ദുസഹമായി. വരും മണിക്കൂറുകളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."