HOME
DETAILS
MAL
ഉറി ആക്രമണം: യുദ്ധസമാന സാഹചര്യമുണ്ടാക്കാനെന്ന് മെഹബൂബ
backup
September 18 2016 | 20:09 PM
ശ്രീനഗര്‍: യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ഉറിയിലെ കരസേനാ താവളത്തില്‍ ഭീകരാക്രമണം നടത്തിയതെന്ന് ജമ്മു കശ്മിര് മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
ഇന്ത്യാ- പാക് സംഘട്ടനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ കശ്മിരികളാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലധികമായി കശ്മിര് ജനത ഇത്തരത്തില്‍ വലിയവില നല്കിവരുന്നതായും മെഹബൂബ പറഞ്ഞു.അതിനിടെ, കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ മെഹബൂബ അനുശോചനം അറിയിച്ചു. കൂടാതെ ജമ്മു കശ്മിര് ഗവര്‍ണര്‍ എന്‍.എന്‍ വോറയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണശേഷമുള്ള സ്ഥിതിഗതികള്‍ ഇരുവരും വിലയിരുത്തി. സംസ്ഥാനത്തെ സുരക്ഷാ സേനയുടെ തലവന്മാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."