ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC
ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുമ്പോൾ അപേക്ഷകർ സ്വന്തം വിവരങ്ങൾ തന്നെ നൽകണമെന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC). അപ്പോയിന്റ്മെന്റ് സമയത്ത് നൽകുന്ന വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടായാൽ അപേക്ഷ വൈകുന്നതിനോ നിരസിക്കപ്പെടുന്നതിനോ ഇടയാക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്.
ഇമെയിലും ഫോൺ നമ്പറും: അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുമ്പോൾ നൽകുന്ന ഇമെയിൽ വിലാസവും കോൺടാക്റ്റ് നമ്പറും അപേക്ഷകന്റെ സ്വന്തമായിരിക്കണം. അപേക്ഷ സെന്ററിൽ സമർപ്പിക്കുന്ന സമയത്ത് ഈ വിവരങ്ങൾ കൃത്യമായി പരിശോധിക്കും.
ഡോക്യുമെന്റ് പരിശോധന: സാധുവായ വിവരങ്ങളോ അനുബന്ധ രേഖകളോ നൽകുന്നതിൽ പരാജയപ്പെട്ടാൽ അപ്പോയിന്റ്മെന്റ് റദ്ദാക്കപ്പെടും.
ബന്ധുക്കൾക്ക് വേണ്ടി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
കുടുംബാംഗങ്ങളോ ബന്ധുക്കളോ ആണ് ഒരാൾക്ക് വേണ്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതെങ്കിൽ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ബന്ധം തെളിയിക്കുന്ന സാധുവായ രേഖകൾ നിർബന്ധമായും ഹാജരാക്കണം. ബുക്കിംഗ് പ്രക്രിയയിൽ നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ എല്ലാ സഹായ രേഖകളും കൈവശം കരുതണമെന്ന് പോർട്ടൽ വ്യക്തമാക്കുന്നു.
പുതിയ സംവിധാനം നിലവിൽ വന്നു
ജൂലൈ 22 മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്തതിനെ തുടർന്ന് യുഎഇയിലുടനീളമുള്ള 16 കേന്ദ്രങ്ങളിലാണ് പുതിയ ഐസിഎസി (ICAC) നെറ്റ്‌വർക്ക് പ്രവർത്തനം ആരംഭിച്ചത്.
പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി consularsevainuae.com വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. പുതിയ സ്ലോട്ടുകൾ ദിവസവും രാവിലെ 9-നും രാത്രി 9-നും വെബ്‌സൈറ്റിൽ ലഭ്യമാകും.
അതേസമയം, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഷാർജയിലെ പുതിയ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും അപേക്ഷകരുമായി സംസാരിക്കുകയും ചെയ്തു.
ICAC has warned that minor errors can result in the rejection of Indian passport and consular applications in the UAE, urging applicants to verify documents carefully before submission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."