സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍
ആലപ്പുഴ: ജന്തര്‍ മന്തര്‍ സമരത്തിന്റെ വിജയത്തില്‍ ക്രെഡിറ്റ് അവകാശപ്പെടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ഇത് യുവജനങ്ങളുടെ വിജയമായാണ് പാര്‍ട്ടി കാണുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സമരത്തില്‍ മുന്‍നിരയില്‍ വരാതിരുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ആദ്യം തന്നെ നേതാക്കള്‍ മുന്നിലിറങ്ങിയിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന് ബിജെപി ആരോപിക്കുമായിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നിയമസഹായവും കോണ്‍ഗ്രസ് പിന്നണിയില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പ്രതിഷേധങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടാകണമെന്നും സോനം വാങ്ചുക്കിനെ പോലെയുള്ള നിലപാടുകള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ബില്ലിനെക്കുറിച്ചുള്ള തീരുമാനമെടുക്കുമെന്നും വെറും കണ്ണില്‍ പൊടിയിടുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
AICC General Secretary K.C. Venugopal clarified that the victory of the Jantar Mantar protest belongs to the youth, and Congress stayed behind the scenes as part of a strategic political move.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."