HOME
DETAILS
MAL
യുവാക്കള്‍ ഒത്തൊരുമിച്ചു; 'മാലിന്യക്കുളം' ഉപയോഗയോഗ്യമായി
backup
September 18 2016 | 22:09 PM
കാവനൂര്‍: കാലങ്ങളായി പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗ ശൂന്യമായിക്കിടന്ന കുളം യുവാക്കള്‍ വൃത്തിയാക്കി. കാവനൂര്‍ പഞ്ചായത്തിലെ എളയൂര്‍ പൊന്നാംചിറ കുളമാണ് അവധി ദിനത്തില്‍ പ്രദേശത്തെ യുവജന കൂട്ടായ്മ നന്നാക്കിയത്.
അന്‍പതിലധികം മീറ്റര്‍ നീളവും വീതിയുമുള്ള ഈ കുളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരങ്ങടക്കം നിരവധി ജില്ലാതല മത്സങ്ങളുടെ സ്ഥിരം വേദിയായിരുന്നു. പ്രദേശത്തുള്ള ലക്ഷം വീട് കോളനി നിവാസികളും അന്യസംസ്ഥാന തൊഴിലാളികളും നാട്ടുകാരായ നിരവധി കുടുംബങ്ങളും ദിനേന കുളിക്കാനും അലക്കാനും ആശ്രയിക്കുന്നത് ഈ കുളത്തെയാണ്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 15 വര്‍ഷം മുന്‍പാണ് കുളം അവസാനമായി പുതുക്കി പണിതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."