പ്രഖ്യാപിച്ച ധനസഹായം എപ്പോള്‍?; ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപ്പെട്ട് സര്‍ക്കാര്‍. സ്വയംതൊഴില്‍ ആരംഭിക്കാന്‍ മൈക്രോ പ്ലാന്‍ വഴി പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ പൂര്‍ണമായും ലഭിച്ചില്ലെന്ന പരാതിയാണ് ദുരന്തബാധിതര്‍ ഉയര്‍ത്തിയത്. വിഷയം ഗൗരവമായി കാണക്കാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും രണ്ട് ലക്ഷം രൂപ വീതം ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഒരാഴ്ചയ്ക്കകം ഫണ്ട് അനുവദിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ക്ക് മാത്രമാണ് ധനസഹായം ലഭിച്ചതെന്നും ആളെ നോക്കിയാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നുമുള്ള ആരോപണം ഉന്നയിച്ചാണ് ദുരന്തബാധിതര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കിയത്. എട്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് പൂര്‍ണ തുക ലഭിച്ചതെന്നും ബാക്കിയുള്ളവര്‍ക്ക് പ്രഖ്യാപിച്ച തുക ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഓരോരുത്തരും സമര്‍പ്പിച്ച മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ധനസഹായം അനുവദിച്ചതെന്നും എല്ലാവര്‍ക്കും തുക നല്‍കാന്‍ ആകെ ഒമ്പത് കോടി രൂപ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, 290 കുടുംബങ്ങള്‍ക്കായി ഇതുവരെ 4.14 കോടി രൂപ വിതരണം ചെയ്തതായി കുടുംബശ്രീ ജില്ലാ മിഷന്‍ അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബാക്കി തുകയും വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രഖ്യാപിച്ച മുഴുവന്‍ ധനസഹായവും ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ദുരന്തബാധിതരുടെ നിലപാട്.
The government has intervened following the protest by victims of the Wayanad Mundakkai-Chooralmala landslide disaster.The victims complained that they had not received the full ₹2 lakh announced through the micro plan to start self-employment.
Minister T. Siddique said the matter will be taken seriously.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."