HOME
DETAILS
MAL
ഭൂമി വിലയിലെ അപാകതകള്‍ പരിഹരിക്കണം'
backup
September 18 2016 | 22:09 PM
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഭൂമി വിലയിലുള്ള അപാകതകള്‍ പരിഹരിക്കണമെന്ന് ജനതാദള്‍ (എസ്) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2010ല്‍ നടത്തിയ ഭൂമിവില നിര്‍ണയത്തിലാണു അപാകതകള്‍ നിലനില്‍ക്കുന്നത്. മലയോരപ്രദേശത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിക്ക് പഴയ ആധാരങ്ങളില്‍ പറമ്പ് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് കാരണം 2010ല്‍ തന്നെ മലയോരപാതയോട് ചേര്‍ന്ന ഭൂമിക്ക് ഒരു സെന്റിനു 1,25,000 രൂപയാണു സര്‍ക്കാര്‍ നിശ്ചയിച്ച വില. നാണ്യവിളകളുടെ വിലയിടിവും വന്യജീവികളുടെ ആക്രമണവും കാരണം സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് ഭൂമി വാങ്ങാന്‍ ആരും തയാറാകുന്നില്ല.
ജബ്ബാര്‍ മൈത്ര അധ്യക്ഷനായി. യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് യു ശമീര്‍, ജോസഫ് ഓടക്കയം, ജോണി കുരിശുങ്കല്‍, കെ.പി നൗഷാദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."