പാലിയേറ്റീവ് കെയര്‍ സെന്റര്‍ സമര്‍പ്പിച്ചു
മണ്ണാര്‍ക്കാട്: വീടിനകത്ത് കഴിയുന്ന രോഗികള്‍ക്ക് ആശ്രയ കേന്ദ്രമായി എടത്തനാട്ടുകരയില്‍ നിര്‍മ്മിച്ച പാറോക്കോട്ട് ഹംസക്കുട്ടി ഹാജി മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക് ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പിന് കെട്ടിട സമുച്ഛയത്തിന്റെ സമര്‍പ്പണോദ്ഘാടനം എം.ബി രാജേഷ് എം.പിയാണ് നിര്‍വ്വഹിച്ചത്. അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷനായി. കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് പാറോക്കോട്ട് അബ്ദുല്ലയില് നിന്നും ഈസുഹാജി താക്കോല്‍ ഏറ്റുവാങ്ങി. സുവനീര്‍ പ്രകാശനം നാട്ടുകല്‍ എസ്.ഐ മുരളീധരന് പി.എം.എ സലാം ഹാജിക്ക് നല്കി നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ, മുഹമ്മദ് ഇല്ല്യാസ് തുടങ്ങി ജനപ്രതിനിധികളും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി എ.എം മുഹമ്മദ് സക്കീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്മാന് ചതുരാല അബ്ദുല്‍ റഷീദ് സ്വാഗതവും, എം. പത്മജന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."