കനാല്‍ കാടുപിടിച്ച് നശിക്കുന്നു
കൊടുവായൂര്‍: മീങ്കര കനാല്‍ കാടുപിടിച്ച് നശിക്കുന്നു. അധികൃതര്‍ ഉറക്കത്തില്‍. കാട്ടുപന്നികളുടെ വിഹരകേന്ദ്രമായി മാറിയ ഇറിഗേഷന്‍ കനാലുകളിലെ പാഴ്ചെടികളെ ഇല്ലാതാക്കുവാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതിനാല്‍ പ്രതിഷേധം. പുതുനഗരം, കൊടുവായൂര്‍, പെരുവെമ്പ് പഞ്ചായത്തുകളിലെ മീങ്കര, മൂലത്തറ കനാലുകളാണ് അറ്റകുറ്റപണികള്‍ നടക്കാത്തതിനാല്‍ കാടുപിടിച്ചുകിടകിടക്കുന്നത്.
തെരുവുനായ്ക്കൂട്ടങ്ങളും, കാട്ടുപന്നിക്കൂട്ടങ്ങളുടെയും വിഹാര കേന്ദ്രങ്ങളായ കനാലുകളുടെ അറ്റകുറ്റപണികള്‍ നടത്തി ജലസേചനത്തിന് ഉപയോഗ്യമാക്കണമന്ന് പാടശേഖരസമിതി ഭാരവാഹികള്‍ ആവശ്യപെട്ടു. മഴക്കാലത്ത് ചെടികള്‍ പതിനഞ്ചടിയിലധികം ഉയരത്തില്‍ വളര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ രാത്രിയില്‍ ഓടിയൊളിക്കുവാനും ഇത്തരം കനാലുകളെ ഉപയോഗിക്കുന്നുïെന്ന് നാട്ടുകാര്‍ പറയുന്നു.
തൊഴിലുറപ്പ് പദ്ധതികള്‍ കനാല്‍ അറ്റകുറ്റപണികള്‍ക്കും പാഴ്ചെടികള്‍ നീക്കം ചെയ്യുന്നതിനും ഉപയോഗിക്കാതായതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിയതെന്ന് കര്‍ഷകര്‍ പറയുന്നു. അടുത്ത വിളവിറക്കലിന് കനാലുകളില്‍ വെള്ളം വരണമെന്നുïെങ്കില് ഇപ്പോള്‍ തന്നെ പാഴ്ചെടികളെ ഇല്ലാതാക്കി അറ്റകുറ്റപണികള്‍ നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."