HOME
DETAILS
MAL
സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ആറു മാസമായി വേതനമില്ല
backup
September 19 2016 | 02:09 AM
അഗളി: അട്ടപ്പാടിയിലെ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ആറു മാസമായി വേതനമില്ല. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ആദിവാസി സാക്ഷരത പദ്ധതിയിലെ 93 അധ്യാപകര്‍ക്കാണ് വേതനം ലഭിക്കാത്തത്.
ജനുവരിയിലാണ് പദ്ധതി തുടങ്ങിയത്. സായാഹ്നങ്ങളില്‍ ഊരുകളിലാണ് പഠനം. 1500 രൂപയാണ് പ്രതിമാസ പ്രതിഫലം. ഒരുമാസത്തെ വേതനമാണ് ഇതുവരെ കിട്ടിയത്. ഓണത്തിന് മുന്നോടിയായി പ്രതിഫലം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച യോഗം വിളിച്ചുചേര്‍ത്തെങ്കിലും 100 രൂപ യാത്രാബത്തയും ചായയും നല്കി പറഞ്ഞയയ്ക്കുകയായിരുന്നു.
അഭ്യസ്തവിദ്യരായ ആദിവാസി യുവതിയുവാക്കളാണ് അധ്യാപകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."