ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം
ആരക്കുന്നം: സെന്റ് ജോര്‍ജ്സ് ഹൈസ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂളിലെ ഹരിതസേനയിലെ കുട്ടികള്‍ കൃഷി അസി. ഡയറക്ടര്‍ ബിജി തോമസിന് പച്ചക്കറികള്‍ നല്കി നിര്‍വഹിച്ചു. വഴുതന, വെണ്ട, വെള്ളരി, പാവല്‍, മത്ത, ചുര, തക്കാളി, മുളക്, ചീര, പയര്‍, വാഴ തുടങ്ങിയവ സ്കുളിലും പരിസരങ്ങളിലുമായി ഒരേക്കര്‍ സ്ഥലത്ത് ഗ്രോബാഗുകളിലായാണ് കൃഷിചെയ്തിരുന്നത്.
കുട്ടികളുടെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ മുഴുവനായും ഇതില്‍ നിന്ന് ലഭിക്കുമെന്ന് ഹരിതസേനയുടെ കോ-ഓര്‍ഡിനേറ്റര്‍ മഞ്ജു കെ ചെറിയാന് പറഞ്ഞു. വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ സ്കൂള്മാനേജര് സി.കെ റെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജികുര്യന്, കൃഷി അസി. ഡയറക്ടര്‍ ബിജി തോമസ്, കൃഷി ഓഫീസര്‍ സീന പി.ജി, ഹെഡ്മിസ്ട്രസ് പ്രീത ജോസ്, സജീവ് കൈതവന, ജോണ്‍ പീറ്റര്‍, ശിവദാസ് എടക്കാട്ടുവയല്‍, ശശികുമാര്‍, ഡെയ്സി വര്‍ഗീസ്, മഞ്ജു കെ ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ ഹരിത സേനാംഗങ്ങളായ അഭിരാമി തങ്കപ്പന്, അതുല്യ അജിത്ത്കുമാര്‍, സീതാറാം ബിസ്റ്റ്, ആദിത്യന് ഷാജി, അഭിജിത്ത് ഷിബു, ബേസില്‍ ബെന്നി, മിഥുന അനില്‍കുമാര്‍, ഐവിന് ബേബി, അക്സ ബിജു, നാഷ് ബെന്നി എന്നി വിദ്യാര്‍ഥികള്‍ ജൈവകൃഷിക്ക് നേതൃത്വം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."