HOME
DETAILS
MAL
ടിപ്പര്‍ ലോറികള്‍ക്ക് എതിരേ നടപടി സ്വീകരിക്കണമെന്ന്
backup
September 19 2016 | 02:09 AM
കൂത്താട്ടുകുളം: മണ്ണത്തൂര്‍ മേഖലയിലെ പാറമടകളില്‍ നിന്നും കരിങ്കല്‍ ക്വാറികളില്‍ നിന്നും അമിതലോഡുമായി അപകടകരമായ സര്‍വീസ് നടത്തുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.
വീതികുറഞ്ഞ ഇടവഴികളിലൂടെയും എം.വി.ഐ.പി കനാല്‍ ബണ്ടുകളിലൂടെയുമുള്ള ലോറികളുടെ സഞ്ചാരം അവസാനിപ്പിക്കണം. ഇതിനെതിരേ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസും ആര്‍.ടി.ഒയും തയാറാവണമെന്നും പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.കെ. ഗോപി, സെക്രട്ടറി പി.എന്‍. പ്രദീപ്കുമാര്‍, പി.എം സുധാകരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്ത പക്ഷം ടിപ്പര്‍ ലോറികള്‍ ബി.ജെ.പി തടയുമെന്നും പ്രത്യക്ഷമായ സമരപരിപടികള്‍ നടത്തുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."