HOME
DETAILS
MAL
പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി
backup
September 19 2016 | 02:09 AM
പോത്താനിക്കാട് : ആയവന പഞ്ചായത്ത് ആറാം വാര്‍ഡില്‍ പേരമംഗലം ആര്‍.പി.എസിന് സമീപത്ത് മൂന്നു ഭാഗങ്ങളിലായി സ്വകാര്യ വ്യക്തികള്‍ പാടശേഖരം മണ്ണിട്ട് നികത്തുന്നതായി പരാതി. കലൂര്‍ക്കാട് -കലൂര്‍ റോഡിന്റെയും ആയവന -കലൂര്‍ റോഡിന്റെയും വശങ്ങളിലായുള്ള ഈ പാടശേഖരം അവധി ദിവസങ്ങളിലും രാത്രി സമയങ്ങളിലുമായി മണ്ണടിച്ചു നികത്തുന്നതായാണ് പരാതി ഉയരുന്നത്.
തരിശായി കിടന്ന പാടശേഖരത്തില്‍ കൃഷി ആരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് നികത്തല്‍ നീക്കം വേഗത്തിലാക്കിയത്. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് നടക്കുന്ന വയല്‍ നികത്തല്‍ തടയാന്‍ റവന്യൂ, പൊലിസ് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."