HOME
DETAILS

നേതാവിന് വെട്ടേറ്റ സംഭവം: സി.പി.എം-സി.പി.ഐ പോര് മുറുകുന്നു

  
backup
September 19 2016 | 02:09 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82


പ്രതികളെ നഗരസഭാ ചെയര്‍മാന്‍ സംരക്ഷിക്കുന്നുവെന്ന് സി.പി.ഐ
കായംകുളം:  സി.പി.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായ കഞ്ചാവ് ഗുണ്ടാ മാഫിയാകളെ സംരക്ഷിക്കുന്നത്  നഗരസഭാ ചെയര്‍മാന്‍ ആണെന്ന് സി.പി.ഐ നേതാക്കള്‍ ആരോപിച്ചു.
സി.പി.ഐ എരുവ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.എ.ഷിജിയെ വെട്ടിയ സംഭവത്തിലാണ് നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസനെതിരെ ആരോപണവുമയി സി.പി.ഐ രംഗത്തുവന്നത്.സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആറ് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ഇതില്‍ ചിലരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ബാക്കിയുള്ള പ്രതികളെ ചെയര്‍മാന്‍ പ്രത്യേക താല്‍പര്യമെടുത്ത് സംരക്ഷിക്കുകയാണെന്നാണ് ആരോപണം., ഇതില്‍ പലരേയും സി.പി.എം ഓഫീസില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ ആയതിനുശേഷം  അവര്‍ സി.പി.എം ഓഫീസിലെ അന്തേവാസികളായിരിക്കുകയാണെന്നും സിപി.എ ആരോപിക്കുന്നു.
നഗരസഭ നടത്തിയ ഓണസദ്യയിലും ഷിജിയെ ആക്രമിച്ച കേസിലെ പ്രതികളായ ഇവര്‍ പങ്കെടുത്തത് ചെയര്‍മാന്റെ അിറവോടെയാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
മയക്കുമരുന്ന്,കഞ്ചാവ്,ഗുണ്ടാമാഫിയാ സംഘങ്ങളായ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും സംരക്ഷിക്കുന്നതും നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസനാണെന്നും ഇവരെ സ്വകാര്യ താല്‍പ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ചെയര്‍മാനെതിരെ അന്വേഷണം നടത്തണമെന്നും സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സിപിഐ നേതാവ് അഡ്വ.എ.ഷിജിയെ  അക്രമച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നില്ലെന്നും കുറ്റകൃത്യത്തില്‍ ബന്ധപ്പെട്ടവരെപ്പറ്റി അന്വേഷിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും സി.പി.എം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷന്‍ പറഞ്ഞു.
പ്രതികളെന്ന് ആരോപിക്കുന്ന ചിലരെ പൊലിസ് അറസ്റ്റുചെയ്തുകഴിഞ്ഞു.പൊലിസ് നടപടി തുടരുകയാണ്. എന്നാല്‍ പ്രതികളെ കായംകുളം നഗരസഭാ ചെയര്‍മാന്‍ സംരക്ഷിക്കുന്നു എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്  ഗൂഡ ഉദ്ദേശത്തോടുകൂടിയാണ്.
പ്രതികളെ സംരക്ഷിക്കുന്നില്ലെന്ന് മാത്രമല്ല നിയമത്തിനുമുന്നില്‍ എത്തിക്കുകയാണ്  പാര്‍ട്ടിയും ചെയര്‍മാനുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത്.ഈ വിഷയത്തില്‍ ചെയര്‍മാനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്.വസ്തുതകള്‍ മനസിലാക്കി തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകളും പ്രചരണങ്ങളും ഓഴിവാക്കണമെന്നും  സി.പി.എം ഏരിയാ സെക്രട്ടറി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago