ഷാഡോ പൊലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കൊല്ലം: ഷാഡോ പൊലിസ് ചമഞ്ഞ് ആളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റു ചെയ്തു.കൊല്ലം പട്ടത്താനം ജവഹര്‍ നഗര്‍ റോണി ഡെയ്ലില്‍ സിറില്‍ മകന് ശ്യാം (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കൊല്ലം പള്ളിമുക്ക് സ്വദേശിയായ നിസ്സാര്‍ എന്നയാളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. റെയില്വേസ്റ്റേഷന് ജങ്ഷനിലുണ്ടായിരുന്ന ആള്‍ക്കാരോട് ഷാഡോ പൊലിസാണെന്നു സ്വയം പരിചയപ്പെടുത്തിയ ശ്യാം, നിസാറിനെ കാറില്‍ കയറ്റുന്നതിന് ശ്രമിക്കുന്നതിനിടെ ബഹളമുണ്ടായപ്പോള്‍ സംശയം തോന്നിയ ആള്ക്കാര് പൊലിസിനെ അറിയിക്കുകയും പൊലിസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊല്ലം എ.സി.പി ജോര്‍ജ് കോശി, കൊല്ലം ഈസ്റ്റ് സി.ഐ മഞ്ജുലാല്‍, ഈസ്റ്റ് എസ്.ഐ ജയകൃഷ്ണന്, അഡീഷണല്‍ എസ്.ഐമാരായ ശ്രീകുമാര്‍, മോഹനന്, എ.എസ്.ഐ കമലാസനന്, സി.പി.ഓ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്ന അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."