HOME
DETAILS

മരുന്നുകോട്ട പൂര്‍ണ നാശത്തിന്റെ വക്കില്‍ കേരള ചരിത്രത്തിന്റെ ഭാഗമായ കോട്ട സംരക്ഷിക്കുന്നതില്‍് തമിഴ്‌നാട് സര്‍ക്കാരിന് വിമുഖത

  
backup
September 19 2016 | 18:09 PM

%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%a4


തക്കല: കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട മരുന്നുകോട്ട പൂര്‍ണ നാശത്തിന്റെ വക്കില്‍.പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും അല്‍പ്പം അകലെ തക്കല -കുലശേഖരം റോഡില്‍ സ്ഥിതി ചെയ്യുന്ന കോട്ട ഇപ്പോള്‍  തമിഴ്‌നാട് സര്‍ക്കാരിന്റെ വകയാണ്.
തിരുവിതാംകൂര്‍ രാജ്യത്തിലെ പ്രധാന കോട്ടയായിരുന്നു ഇത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തിലൂടെ പിടികൂടിയ ഡച്ച് ജനറല്‍ ഡിലോനായിയുടെ നേതൃത്വത്തിലാണ് മരുന്ന് കോട്ട പണിതത്. 3.69 ഹെക്ടറില്‍ സമുദ്രനിരപ്പില്‍ നിന്നും 260 മീറ്റര്‍ ഉയരത്തിലായിരുന്നു നിര്‍മാണം.
യുദ്ധത്തില്‍ പരാജയപ്പെട്ട്  പിടിയിലായ ഡച്ച് സൈനിക മേധാവിയെ  മാര്‍ത്താണ്ഡവര്‍മ്മ പിന്നീട്തിരുവിതാംകൂര്‍ സൈന്യത്തിന്റെ മേധാവിയാക്കുകയായിരുന്നു. തുടര്‍ന്നാണ് പത്മനാഭപുരം കൊട്ടാരത്തിലിരുന്നാല്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ മരുന്ന് കോട്ട പണിതത്.
വെടിമരുന്ന് സൂക്ഷിക്കുകയായിരുന്നു കോട്ട നിര്‍മാണത്തിന്റെ  ലക്ഷ്യം.  വെടിമരുന്നും തോക്കുകളും മറ്റ് ആയുധങ്ങളും സൂക്ഷിക്കാനായി പണിത കോട്ട പിന്നീട് മരുന്ന് കോട്ട എന്നറിയപ്പെടുകയായിരുന്നു.
ഗ്രാനെറ്റ് കല്ലുകള്‍ കൊണ്ട്  തറയും ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ടു  ചുമരുകളും  നിര്‍മിച്ചു. ഇരുപതടിമുതല്‍ നാല്‍പതടി വരെ  ഉയരമുള്ള മതിലും കെട്ടി.
ഇവിടെ നിന്നും പത്മനാഭപുരം കൊട്ടാരത്തിലേക്ക് രഹസ്യവഴിയും നിര്‍മിച്ചു. രാജാവും  സൈനിക മേധാവിയും മാത്രമായിരുന്നു ഇതുവഴി വന്നിരുന്നത്. കോട്ടയ്ക്ക് ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ തുറക്കാന്‍ കഴിയുന്ന ഗേറ്റ് ഉണ്ടായിരുന്നുവെന്ന് രേഖകളില്‍ കാണുന്നു. എന്നാല്‍ ഇപ്പോഴതില്ല.
പട്ടാണികുളം എന്ന പേരില്‍ ഒരു കുളവും ഇവിടുണ്ട്. പട്ടാണികളായ ഭടന്മാര്‍ ഇവിടെയായിരുന്നു കുളിച്ചിരുന്നത്.  ഇപ്പോഴും  വര്‍ഷത്തില്‍ ഒരു തവണ ആര്‍ക്കോട്ട് നവാബിന്റെ കുലത്തില്‍പ്പെട്ട പട്ടാണികള്‍ ഇവിടെ എത്തി  കുളിക്കാറുണ്ട്.
കേരള വിഭജനത്തോടെയാണ് കോട്ടയുടെ നാശം തുടങ്ങിയത്. കന്യാകുമാരി ജില്ല തമിഴ്‌നാടിന് വിട്ടുകൊടുത്തതോടെ കോട്ടയെ സംരക്ഷിക്കാന്‍ ആരും ഇല്ലാതെയായി. തിരുവിതാംകൂറിന്റെ  ചരിത്ര സ്മാരകത്തെ തങ്ങളെന്തിനു സംരക്ഷിക്കണമെന്ന നിലപാടാണ് തമിഴ്‌നാട് സര്‍ക്കാരിന്.
അടുത്തിടെ  ജില്ലാകലക്ടര്‍ ഇവിടെ എത്തി പരിശോധന നടത്തിയിരുന്നു. അന്ന് കോട്ടയില്‍ നിന്ന് പത്മനാഭപുരം കൊട്ടാരത്തിലേക്കുള്ള രഹസ്യ വഴി കണ്ടെത്തിയെങ്കിലും അത് ഏറെക്കുറി മൂടിയ നിലയിലാണ്. കോട്ടയും പരിസരവും ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്.
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കോട്ട ഇനി അധിക കാലം നിലനില്‍ക്കില്ല.  ഇതൊരു പുരാവസ്തു കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തണമെന്നും  ആവശ്യമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago