തെരുവു നായ്ക്കളുടെ ആക്രമണത്തിനിരയായ ഫാം മന്ത്രി സന്ദര്‍ശിച്ചു
തിരുവനന്തപുരം: ചെമ്മരുതി പഞ്ചായത്തില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തിനിരയായ കോഴിഫാം മൃഗസംരക്ഷണ വകുപ്പ് മന്ത്രി രാജു സന്ദര്‍ശിച്ചു. ഫാമിലെ എണ്ണൂറോളം കോഴികളാണ് കഴിഞ്ഞ ദിവസംതെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്.
മന്ത്രിയോടൊപ്പം സ്ഥലം എം.എല്‍.എ അഡ്വ.വി.ജോയി, മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ.എന്‍.എന്‍.ശശി, ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ.എസ്.രാജേന്ദ്രന്, ആറ്റിങ്ങല്‍ എ.പി.ഒ ഡോ.ബീന ബീവി എന്നിവരുമുണ്ടായിരുന്നു.
തുടര്‍ന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.എച്ച്. സലീം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്മന്ത്രിയുമായി ചര്‍ച്ച ചെയ്ത് തെരുവു നായ്ക്കളെ നിയമാനുസൃതം നിയന്ത്രിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്കി.കഴിയുന്ന എല്ലാ സഹായവും കര്ഷകന് നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്കി. ഈ ഒരു സംഭവത്തിന്റെ പേരില്‍ ഇത്തരം സംരംഭങ്ങള്‍ അവസാനിപ്പിക്കരുതെന്നും, തുടര്‍ന്നും ഫാം നടത്തിക്കൊണ്ടു പോകണമെന്നും അദ്ദേഹം ഫാം ഉടമ പുഷ്പാംഗദനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."