നിര്‍ധനര്‍ക്ക് വീടൊരുക്കി ആലുവ റസിഡന്റ്സ് ഓവര്‍സീസ് മലയാളീസ് അസോസിയേഷന്
ആലുവ :നിര്‍ധനര്‍ക്ക് വീടൊരുക്കി ആലുവ റസിഡന്റ്സ് ഓവര്‍സീസ് മലയാളീസ് അസോസിയേഷന് (അരോമ).പുതിയ സംരഭമായ,1.75 കോടിരൂപ ചിലവ് വരുന്ന ഹോം ഫോര്‍ ഹോംലസ്സ് എന്ന പദ്ധതിയുടെ ഉദ്ഘാടനം എംപി ഇന്നസെന്റ് നിര്‍വ്വഹിച്ചു.
ആലുവ യു.സി കോളേജിനു സമീപം 10 സെന്റ് ഭൂമിയില്‍ മൂന്ന് നിലകളിലായി 15 വീടുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പദ്ധതിയുടെ തറക്കല്ലിടല്‍ പത്മശ്രീ യൂസഫലി നിര്‍വ്വഹിക്കുന്നതും ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കയറിക്കിടക്കാന്‍ ഒരിടമില്ലാത്ത സമൂഹത്തിലെ അര്‍ഹതപ്പെട്ട 15 കുടുംബങ്ങള്‍ക്ക് കൈമാറുന്നതുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി പ്രവര്‍ത്തിക്കുന്ന അരോമ വിദ്യാഭ്യാസ സാമൂഹ്യ സേവന മേഖലകളിലും ഏറെ പ്രശംസനീയമാര്ന്ന സേവനങ്ങള്‍ നടത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാനും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുവാനും നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സംവിധാനമൊരുക്കി ആലുവ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ സംസ്ഥാനത്തെ തന്നെ മികച്ച ഡയാലിസിസ് സെന്ററായി ഉയര്‍ത്തിയും അരോമയ്ക്ക് പങ്ക് വളരെ വലുതാണ്. അരോമ നടപ്പിലാക്കുന്ന ഹോം ഫോര്‍ ഹോം ലെസ് പദ്ധതിക്കായി കരുമാല്ലൂര്‍ പഞ്ചായത്തിലെ ഷാജഹാന് എന്ന മഹത് വ്യക്തിയാണ് 10 സെന്റ് സ്ഥലം സൗജന്യമായി അനുവദിച്ചിട്ടുള്ളത്. ഈപദ്ധതികളുടെ പ്രഖ്യാപനം മുന്‍ എം. പി. രാജീവാണ് ദുബായില്‍ വച്ച് നിര്‍വ്വഹിച്ചത് .
പത്രസമ്മേളനത്തില്‍ അരോമ യുഎഇ പ്രസിഡന്റ് പി.എം. അബൂബക്കര്‍ , ജന. സെക്രട്ടറി മൊയ്തീര്‍ അബ്ദുല്‍അസീസ് അരോമ ആലുവ പ്രസിഡന്റ് മുഹമ്മദ് കെ മക്കാര്‍, മുരളി പറാട്ട്, കണ്‍വീനര്‍ സിദ്ധീഖ് മുഹമ്മദ്, സുനിത നന്ദകുമാര്‍, ഷെമീര്‍ കല്ലുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."