HOME
DETAILS

മാനത്തേക്കു നോക്കിയാല്‍

  
backup
September 19 2016 | 19:09 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d

നിലാവില്ലാത്ത രാത്രികളില്‍ കൂട്ടുകാര്‍ ആകാശത്തേക്കു നോക്കാറുണ്ടോ?. ആ സമയങ്ങളില്‍ ആകാശത്തിന്റെ തെക്കു- വടക്ക് ദിശയിലായി വെളുത്ത മേഘമാല പോലെയുള്ള എന്തെങ്കിലും ശ്രദ്ധയില്‍പെടാറുണ്ടോ?

ആകാശ ഗംഗയുടെ സാന്ദ്രത കൂടിയ ഭാഗമാണ് ആ പ്രകാശധാര. എന്താണ് ആകാശ ഗംഗയെന്ന് അറിയുമോ?. അനേകം നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍,നക്ഷത്രാന്തര വാതകങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ്മയെ ഗ്യാലക്‌സി എന്നാണു വിളിക്കുന്നത്. പതിനായിരം കോടിയിലേറെ ഗ്യാലക്‌സികള്‍ ദൃശ്യ പ്രപഞ്ചത്തിലുണ്ടെന്നാണു കണക്ക്. നമ്മുടെ ഭൂമി ഉള്‍ക്കൊള്ളുന്ന ഗ്യാലക്‌സിയാണ് ആകാശ ഗംഗ. ക്ഷീരപഥം (മില്‍ക് വേ) എന്ന പേരും ആകാശഗംഗയ്ക്കുണ്ട്. ആകാശത്തിന്റെ അതിരുകളില്‍ ആകാശ ഗംഗയെ പോലെ നിരവധി ഗ്യാലക്‌സികളുണ്ടെന്നതാണ് ഏറെ രസകരം. നമ്മുടെ ഭൂമിയും അതുള്‍ക്കൊള്ളുന്ന ആകാശഗംഗയെ പോലെയുള്ള അനേകം ഗ്യാലക്‌സികള്‍ ഈ പ്രപഞ്ചത്തിലുണ്ട്. ഗ്യാലക്‌സിക്കു ചുറ്റും സൂര്യനും പരിക്രമണം ചെയ്യാറുണ്ട്. ഒരു തവണ ഇങ്ങനെ പരിക്രമണം ചെയ്യാന്‍ സൂര്യന് ആവശ്യമായ സമയമാണ് കോസ്മിക് വര്‍ഷം.

ഗ്യാലക്‌സിയിലെ ഒരു സാധാരണ അംഗം മാത്രമാണ് സൂര്യന്‍. ഭൂമിയെ പോലെ അനേകം ഭൂമികള്‍ നമ്മുടെ പ്രപഞ്ചത്തിലുണ്ട്. കേട്ടിട്ടു വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ. എന്നാല്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ പോലെയുള്ള ശാസ്ത്രജ്ഞര്‍ ഈ വിശ്വാസംവച്ചു പുലര്‍ത്തുന്നുണ്ട്.
സ്റ്റീഫന്‍ ഹോക്കിംഗിനെക്കുറിച്ച് കേട്ടിട്ടില്ലേ. ലോക പ്രശസ്തനായ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനാണ് ഹോക്കിംഗ്. തന്റെ ഇരുപത്തൊന്നാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന ഗുരുതരമായ നാഡീ രോഗം ബാധിച്ച് കൈകാലുകള്‍ തളര്‍ന്നു പോയിട്ടും ഹോക്കിംഗ് അനേകം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി ശാസ്ത്ര ലോകത്തിനുപ്രിയപ്പെട്ടവനായി. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ശാസ്ത്ര പുസ്തകം രചിച്ചത് ഇദ്ദേഹമാണ്.

ഭൂമി പോലെയുള്ള വേറെയും ഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അവയില്‍ നമ്മെ പോലെ മനുഷ്യര്‍ വസിക്കുന്നുണ്ടാവില്ലേ. ഈ സംശയത്തിനുള്ള മറുപടിക്കായി ശാസ്ത്രലോകം വിവിധ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു റേഡിയോ സന്ദേശം അയക്കുന്ന പ്രവര്‍ത്തനത്തിനു മാത്രം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭൂമിയിലെ മനുഷ്യരെ പോലെ സാങ്കേതികമായി ഉന്നതിയില്‍ എത്തിയ സമൂഹം ഉണ്ടെങ്കില്‍ റേഡിയോ സന്ദേശം പിടിച്ചെടുക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

1960കളിലാണ് നാസയുടെ നേതൃത്വത്തില്‍ സേറ്റി (സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാ ടെറസ്ട്രിയല്‍ ഇന്റലിജന്‍സ് ) എന്ന പരീക്ഷണം ആരംഭിച്ചത്. ഈ പദ്ധതി കൊണ്ട് അര്‍ഥമാക്കുന്നതു തന്നെ നമ്മുടെ ഭൂമിയിലല്ലാതെ അധിവസിക്കുന്ന ബുദ്ധിയുള്ള ജീവികളെ കണ്ടെത്തലാണ്. കേട്ടിട്ട് ചിരി വരുന്നുണ്ട് അല്ലേ. ഈ പരീക്ഷണം ആരംഭിച്ചപ്പോള്‍ പല ശാസ്ത്രജ്ഞന്മാരും ചിരിച്ചു നിസാരമാക്കി. പിന്നീട് പലര്‍ക്കും നല്ല പ്രതീക്ഷയായി. എന്നാല്‍ ദിവസങ്ങള്‍ നിരവധി കഴിഞ്ഞിട്ടും യാതൊരു പ്രതികരണവും ലഭിക്കാതായപ്പോള്‍ സേറ്റി പരീക്ഷണം മരവിച്ചു. സാമ്പത്തിക ബാധ്യത ആയിരുന്നു മുഖ്യ പ്രശ്‌നം.

ഈ സമയത്താണ് സ്റ്റീഫന്‍ ഹോക്കിംഗ് ഈ പരീക്ഷണത്തിന്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തിയത്. ഇതോടെ റഷ്യന്‍ കോടീശ്വരനായ യൂറി മില്‍നര്‍ ഈ ഉദ്യമത്തിനു പത്തു കോടി ഡോളര്‍ സംഭാവന ചെയ്യുകയും 2008 ജൂലൈയില്‍ പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുകയും ചെയ്തു. ആകാശഗംഗയും അതിനു സമീപത്തായുള്ള ഏകദേശം നൂറ് ഗ്യാലക്‌സികള്‍, പത്തു ലക്ഷം നക്ഷത്രങ്ങള്‍ എന്നിവയിലെ റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് രണ്ടാംഘട്ടം ആരംഭിച്ചിട്ടുള്ളത്. പത്തു വര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധിയായി നിശ്ചയിച്ചിട്ടുള്ളത്.

ഇന്നു കാണുന്നതു പോലെ പ്രാചീന കാലത്ത് പ്രപഞ്ച നിരീക്ഷണത്തിന് സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആകാശത്ത് രാത്രിയായാല്‍ അനേകം പൂക്കള്‍ വിരിയും, സൂര്യനാണ് ഭൂമി ചുറ്റുന്നത്, ഭൂമിയിലെ മനുഷ്യര്‍ മരിച്ചാല്‍ നക്ഷത്രങ്ങളായി തീരും തുടങ്ങിയ തെറ്റായ വിശ്വാസങ്ങളായിരുന്നു അവര്‍വച്ചു പുലര്‍ത്തിയിരുന്നത്.

പതിനേഴാം നൂറ്റാണ്ടിലാണ് ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞന്‍ ദൂരദര്‍ശിനിയിലൂടെ ആകാശത്തിലെ ക്ഷീരപഥത്തെ നിരീക്ഷിച്ചത്. ആദ്യ കാഴ്ചയില്‍ മേഘപാളികളായാണ് അദ്ദേഹത്തിനു തോന്നിയത്. എന്നാല്‍ അവയെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അവ മേഘപാളികള്‍ അല്ലെന്നും അനന്തമായ നക്ഷത്രക്കൂട്ടങ്ങള്‍ ആണെന്നും അദ്ദേഹത്തിനു മനസിലായി. പിന്നീട് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഡച്ച് ജ്യോതി ശാസ്ത്രജ്ഞനായ ജേക്കബ് കപ്റ്റയിന്‍ ഗ്യാലക്‌സിയുടെ ഏകദേശ ആകൃതി കണ്ടെത്തിയത്.

ഭൂമിയുടെ ഒരു ദിവസം

ഭൂമി സ്വയം കറങ്ങുന്നതിനെ ഭ്രമണം എന്നാണു പറയുക. ഇങ്ങനെ കറങ്ങുന്നതോടൊപ്പം ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്. ഇതിന് ഏകദേശം മൂന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസം വേണം.ഈ സഞ്ചാരത്തെ പരിക്രമണം എന്നാണ് വിളിക്കുക.

ചന്ദ്രക്കലയിലെ വരകള്‍

മാനത്ത് ചിരിതൂകി നില്‍ക്കുന്ന അമ്പിളി അമ്മാവനെക്കുറിച്ച് ഇനി പറയാം. ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. നഗ്നനേത്രം കൊണ്ടു സൂര്യനെ നിരീക്ഷിച്ചാല്‍ ചന്ദ്രനില്‍ നിരവധി അടയാളങ്ങള്‍ കാണാം. ഈ അടയാളങ്ങള്‍ സമുദ്രങ്ങളാണെന്നാണ് ആദ്യ കാലത്തു വിശ്വസിച്ചിരുന്നത്. ഗലീലിയോ തന്റെ ദൂരദര്‍ശിനിയിലൂടെ ചന്ദ്രനേയും നിരീക്ഷണത്തിനു വിധേയമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനില്‍ കാണപ്പെടുന്ന കറുത്ത അടയാളങ്ങള്‍ സമുദ്രങ്ങളല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നക്ഷത്രം

എത്ര മാത്രം നക്ഷത്രങ്ങളാണ് ആകാശച്ചെരുവില്‍ അല്ലേ?. അവ അത്രയും അടുത്തൊന്നുമല്ല. ഒരു നക്ഷത്രത്തില്‍നിന്നു മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം തന്നെ നൂറോളം പ്രകാശവര്‍ഷം കാണും.

പ്രകാശ വര്‍ഷം

ഒരു സെക്കന്റില്‍ പ്രകാശത്തിനു മൂന്നു ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. കൃത്യമായി പറഞ്ഞാല്‍ സെക്കന്റില്‍ 299 792 കിമി. ഈ പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിച്ചാലോ? അത്രയും പ്രകാശ വര്‍ഷങ്ങളുടെ നൂറിരട്ടി എന്നു പറഞ്ഞാലോ...ആ ദൂരം കാണും ഒരു നക്ഷത്രത്തില്‍നിന്നു മറ്റൊരു നക്ഷത്രത്തിലേക്ക്.

ശുക്രനെ അറിയാം

കൂട്ടുകാരില്‍ പലരും ശുക്രനെ കണ്ടിട്ടുണ്ടാകും. നമ്മുടെ സൗരയൂഥത്തിലെ ഒരു ഗ്രഹമാണ് ശുക്രന്‍. ആകാശത്ത് ഏറ്റവും നന്നായി ജ്വലിക്കുന്ന ഗ്രഹമാണ് ശുക്രന്‍. ചില സമയങ്ങളില്‍ പ്രഭാത നക്ഷത്രമായി ശുക്രന്‍ ആകാശത്തു തിളങ്ങും. ഭൂമിയില്‍ സൂര്യന്‍ ഉദിക്കുന്നത് എവിടെനിന്നാണ്. കിഴക്ക് അല്ലേ. സൂര്യനുദിക്കുന്ന ദിക്ക് ഏതാണോ അത് കിഴക്ക് എന്നു പറയുകയും ആവാം. എന്നാല്‍ ശുക്രനില്‍ സൂര്യന്‍ ഉദിക്കുന്നത് പടിഞ്ഞാറു നിന്നാണ്. പടിഞ്ഞാറു ഭാഗത്തേക്കു കറങ്ങുന്ന ഏക ഗ്രഹം കൂടിയാണ് ശുക്രന്‍.

വാലുള്ളൊരു നക്ഷത്രം

ധൂമകേതു എന്നു കേട്ടിട്ടില്ലേ? സൗരയൂഥത്തിനടുത്തുള്ള കൂയിപ്പര്‍ ബെല്‍ട്ട് എന്ന പ്രദേശത്തിനപ്പുറമുള്ള ഊര്‍ട്ട് മേഘങ്ങളില്‍നിന്നാണ് ധൂമകേതുക്കള്‍ ജനിക്കുന്നത്. മാലിന്യം നിറഞ്ഞ ഐസ് ഗോളമാണ് ധൂമകേതു. ജലം, അമോണിയ, മീഥേന്‍ എന്നിവ ഘനീഭവിച്ചാണ് ഇവിടെയുള്ള പല വസ്തുക്കളും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ജാന്‍ ഹെന്‍ട്രിക് ഊര്‍ട്ട് എന്ന ജ്യോതി ശാസ്ത്രജ്ഞനാണ് ഈ കണ്ടെത്തല്‍ ആദ്യം അവതരിപ്പിച്ചത്. ഇവിടെനിന്നു വരുന്ന എഴുപതു ശതമാനം ഐസും ബാക്കി പാറക്കഷ്ണങ്ങളും അടങ്ങിയ ഹിമഗോളങ്ങള്‍ സൂര്യനെ വലംവയ്ക്കുന്നതിനിടയില്‍ വഴിതെറ്റി സൗരയൂഥത്തിലേക്കു കടക്കുയാണ് ചെയ്യുന്നത്.

ആകാശം പതിവില്‍ കവിഞ്ഞ് പ്രകാശിപ്പിക്കുകയും വാല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ധൂമകേതുക്കളാണ് വാല്‍ നക്ഷത്രങ്ങള്‍. എന്നാല്‍ പേരു പോലെ ഇവ നക്ഷത്രങ്ങളൊന്നുമല്ല. സൂര്യനില്‍നിന്ന് ഏതാണ്ട് 45 കോടി കിലോമീറ്റര്‍ അകലെയായി വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ക്കിടയിലുള്ള ഫ്രോസ്റ്റ് ലൈന്‍ എന്ന സാങ്കല്‍പ്പിക രേഖ മറി കടക്കുന്നതോടെ ധൂമ കേതുവിലെ ഐസ് ഉരുകി ബാഷ്പമായി മാറി ധൂമകേതുവിനു ചുറ്റും പരക്കും. ഈ ബാഷ്പത്തില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ ധൂമ കേതുവിന്റെ വാല്‍ നന്നായി പ്രകാശിക്കും. ഇതാണ് ഈ ധൂമ കേതുവിനെ വാല്‍ നക്ഷത്രമെന്നു പറയുന്നത്.

ഉല്‍ക്കകള്‍

ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന ലോഹമോ അല്ലാത്തതോ ആയ ശിലാശകലങ്ങളാണിവ. ധൂമകേതുക്കള്‍, ഛിന്നഗ്രഹങ്ങള്‍, എന്നിവയില്‍നിന്നാണ് പ്രധാനമായും ഇവയുടെ വരവ്. സെക്കന്റില്‍ 42 മീറ്റര്‍ വേഗതയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമെങ്കിലും അന്തരീക്ഷവുമായി ചേര്‍ന്നുളള ഉരസലില്‍ കത്തിപ്പോകാറുണ്ട്. ഒരു വര്‍ഷം പതിനായിരം ടണ്ണിലേറെ ഉല്‍ക്കകള്‍ ഇങ്ങനെ വരാറുണ്ട്.

പ്രപഞ്ചം
വികസിക്കുകയാണോ..?

നാം ജീവിക്കുന്ന പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുമോ? അതെ, പ്രപഞ്ചം അനു ദിനം വികസിക്കുകയാണ്. ഗ്യാലക്‌സികള്‍ തമ്മില്‍ അകന്നു കൊണ്ടിരിക്കുകയാണ്.

എഡ് വിന്‍ ഹബിള്‍ ,മിള്‍ട്ടന്‍ ഹുമാസ് എന്നീ ശാസ്ത്രജ്ഞന്മാര്‍ ആവിഷ്‌ക്കരിച്ച ഹബിള്‍ നിയമ പ്രകാരമാണ് പ്രപഞ്ചം വികസിക്കുകയാണെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. പക്ഷെ എല്ലാ ഗ്യാലക്‌സികളും അകന്നു പോകുന്നില്ല. നമ്മുടെ ഗ്യാലക്‌സിയുടെ അയല്‍വാസിയായ ഗ്യാലക്‌സി ആന്‍ഡ്രോ മീഡ സെക്കന്റില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയുമായി അടുത്തുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago