HOME
DETAILS
MAL
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം
backup
September 19 2016 | 19:09 PM
കൊച്ചി: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്കിംഗ്, പിഎസ്സി പരീക്ഷകള്‍ക്കും യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറാകുന്നതിനും സൗജന്യ പരിശീലനം നല്കുന്നു.
പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ല ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം സെപ്തംബര്‍ 26 നു മുന്‍പ് ജില്ല ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം.
ബാങ്ക്, പി.എസ്.സി കോച്ചിംഗിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദതലത്തില്‍ 60% മാര്‍ക്കും സിവില്‍ സര്‍വീസ് പരിശീലനത്തിന് ബിരുദതലത്തില്‍ 75% മാര്‍ക്കും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."