കെ.ടി. എം. 28 മുതല്‍; ടൂറിസം കേന്ദ്രങ്ങളുടെ സുസ്ഥിര വികസനത്തിന് ഒമ്പതിന പരിപാടി
കൊച്ചി:കേരളത്തിലെ വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെ.ടി.എം) സെപ്റ്റംബര്‍ 28ന് ആരംഭിക്കും. 27 നു വൈകീട്ട് കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ.ടി.എമ്മിന്റെ ഒമ്പതാം ലക്കമെന്ന നിലയിലാണ ്ഒമ്പതിന പരിപാടി എന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് എബ്രഹാം ജോര്‍ജ് അറിയിച്ചു.
കേരളത്തിന്റെ സുസ്ഥിര വികസനവും സഞ്ചാരികള്‍ക്ക് മികച്ച സേവനവും പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം. മാലിന്യ സംസ്‌കരണം, ജൈവകൃഷി പ്രോത്സാഹനം, ശരിയായ രീതിയിലുള്ള ഊര്‍ജ ഉപയോഗം, പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വ്യാപകമായ ഉപഭോഗം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
മഴവെളള സംഭരണം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, ഹരിത മേഖലാ വികസനം എന്നിവയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കും. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സമുദ്രിക, സാഗര കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ 28 മുതല്‍ 30വരെയാണ് ടൂറിസം മേള. അവസാന ദിനമായ 30ന് മാത്രമേ പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകൂ. 57 വിദേശരാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തമുണ്ടാകും. അതില്‍ പത്ത് രാജ്യങ്ങള്‍ ആദ്യമായാണ് കെ.ടി.എമ്മിനെത്തുന്നത്. ഉത്തരവാദിത്ത ടൂറിസം, മുസിരിസ് ആന്‍ഡ് സ്‌പൈസ് റൂട്ട് എന്നിവയാണ് ഇത്തവണത്തെ പ്രമേയങ്ങള്‍.
ജപ്പാന്‍,ചൈന, ചിലി, ഗ്രീസ്, ഇറാന്‍, ദക്ഷിണകൊറിയ, സഊദി അറേബ്യ, മെക്‌സിക്കോ, ബോട്‌സ്വാന, ജോര്‍ജിയ എന്നീ രാജ്യങ്ങളാണ് ആദ്യമായി കേരള ട്രാവല്‍മാര്‍ട്ടില്‍ പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്നും പങ്കാളിത്തമുണ്ടാകും. വിദേശരാജ്യങ്ങളില്‍ നിന്നായി 560 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കകത്തുനിന്നും 1304 പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ടൂര്‍ ഓപ്പറേഷന്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ് ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെട്ട 265 സെല്ലേഴ്‌സാണ് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ബിസിനസ് ടു ബിസിനസ് മീറ്റിംഗുകള്‍ക്കുള്ള വേദിയായ ട്രാവല്‍മാര്‍ട്ടിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."