പട്ടികജാതിക്കാര്‍ക്ക് വായ്പ
ആലപ്പുഴ: സംസ്ഥാന പട്ടികജാതിവര്‍ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിക്ക് കീഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് അപേക്ഷിക്കാം. 50,000 രൂപ വായ്പ ലഭിക്കും.
അപേക്ഷകര്‍ തൊഴില്‍രഹിതരും 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാധ്യതയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം.
വായ്പത്തുക അഞ്ചു ശതമാനം പലിശ സഹിതം മൂന്നു വര്‍ഷം കൊണ്ട് തിരിച്ചടക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ഉദ്യോഗസ്ഥ ജാമ്യമോ വ്സ്തുജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ആലപ്പുഴ തിരുമല ജങ്ഷനില്‍ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."