ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിനു തീ പിടിച്ചു
വണ്ടിപ്പെരിയാര്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിനു തീ പിടിച്ചു . കുമളി ഡപ്പോയിലെ കുമളി - ചങ്ങനാശ്ശേരി സര്‍വീസ് നടത്തുന്ന ആര്.എന്‍.സി. 384ാം നമ്പര്‍ വേണാട് ബസിന്റെ എഞ്ചിന് ഭാഗത്താണ് തീ പടര്‍ന്നത്. ഇന്നലെ രാവിലെ 9.45 നോട് കൂടി 57ാം മൈല്‍ വെച്ചായിരുന്നു സംഭവം. കുമളിയില്‍ നിന്നും ചങ്ങനാശ്ശേരിക്കുള്ള യാത്രയ്ക്കിടയില്‍ 57ാം മൈലില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയിട്ട് ബസ് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനടയിലാണ് ബസിന്റെ ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബോണറ്റ് തുറന്നു പരശോധിക്കുന്നതിനിടയില് തീയും പടര്‍ന്നു. ബസില്‍ സൂക്ഷിച്ചിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് ഡ്രൈവര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപത്തെ കടയുടമ ബക്കറ്റില്‍ വെള്ളം എത്തിച്ചാണ് തീ നിയന്ത്രണ വധേയമാക്കിയത്. ബസിനുള്ളില്‍ 61 യാത്രക്കാര്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."