തൊഴിലാളി ക്ഷാമം; കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു
നിലമ്പൂര്‍: നെല്‍കൃഷി ചെയ്യാന്‍ ബംഗാളികളെ പോലും കിട്ടുന്നില്ല. കൂലിപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചുതുടങ്ങി. മറ്റു ജോലികള്‍ക്കു കൂടുതല്‍ വേതനം ലഭിക്കുന്നതും പാടത്തിറങ്ങാന്‍ തൊഴിലാളികള്‍ക്കു താല്പര്യമില്ലാത്തതുമാണു നെല്‍കൃഷി മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മലയോരത്തെ പല നെല്‍വയലുകളും കളിസ്ഥലങ്ങളായി. ചിലയിടങ്ങളില്‍ വയലിലെ അഞ്ചു സെന്റില്‍ മണ്ണിട്ടു നികത്തി വീടുകളുയര്ത്തി. കൂലിക്കു പുറമേ രാസവളങ്ങളുടെ വിലവര്‍ധനവും ആനുകൂല്യങ്ങള്‍ യഥാ സമയത്തു ലഭ്യമാകാത്തതും കര്‍ഷകരെ പിന്നോട്ടു വലിക്കുകയാണ്. സൗജന്യമായും കുറഞ്ഞ വിലയിലും അരി റേഷന്‍ കടകളിലൂടെ ലഭിക്കുന്നതും കര്‍ഷകതൊഴിലാളികള്‍ക്കു നെല്‍കൃഷി ചെയ്യാന്‍ താല്പര്യമില്ലാതായി.
കര്‍ഷകരാകട്ടെ മഴ കുറഞ്ഞതോടെ നെല്‍കൃഷിയില്‍ നിന്നു പിന്തിരിഞ്ഞിരിക്കുകയാണ്. മൂന്നുവിള നെല്കൃഷിയുണ്ടാക്കിയിരുന്ന പാടങ്ങളില്‍ ഒറ്റവിള നെല്‍കൃഷി പോലും ഉണ്ടാക്കുന്നില്ല. നടീല്‍ യന്ത്രങ്ങളും കൊയ്ത്തു യന്ത്രങ്ങളും രംഗത്തുണ്ടെങ്കിലും എല്ലാ വയലിലും ഇത്തരം യന്ത്രങ്ങള്‍ ഇറക്കാന്‍ സാധിക്കുന്നില്ല. നെല്ലു കൊയ്യാനാകുമ്പോള് കാട്ടുപന്നികള്‍ വന്നു കൃഷി നശിപ്പിക്കുന്നതു പതിവാണ്. കൂട്ടത്തോടെയുള്ള കിളിശല്യവും കര്‍ഷകരെ മനംമടുപ്പിക്കുകയാണ്.
അന്യ സംസ്ഥാന തൊഴിലാളികള്‍ എടുക്കാത്ത ജോലികള്‍ ഇല്ലെന്നിരിക്കെ നെല്‍ വിളയിറക്കാനോ കൊയ്യാനോ പാടത്തെ ജോലികള്‍ക്കോ ഇവര്‍ തയ്യാറാകുന്നുമില്ല. നെല്‍കൃഷി ഒഴിവാക്കി മറ്റു കൃഷികളിലേക്കു മടങ്ങാനിരിക്കുകയാണ് മലയോരത്തെ ചില പാരമ്പരാഗത നെല്‍കര്‍ഷകര്‍. അതേസമയം പാടത്ത് പുല്ലു വളര്‍ത്തി കന്നുകാലി കൃഷി നടത്താനും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."