'ആറ്റപ്പു കൊടുക്കാന്‍ പറഞ്ഞു ഞാന്‍ കൊടുത്തു'; മനസ് നിറഞ്ഞ് ബാപ്പുഹാജി
കാളികാവ്: പി.ജി ക്യാംപസ് ഉദ്ഘാടനം വേദിയില്‍ ഹാജിയുടെ വാക്കുകള്‍ക്കാണ് എല്ലാവരും കാതോര്‍ത്തത്. 'ആറ്റപ്പു കൊടുക്കാന്‍ പറഞ്ഞു ഞാന്‍ കൊടുത്തു' വിനയാന്വിതമായ ആ വാക്കുകള്‍ കേട്ടപ്പോള്‍ സദസ് ഒന്നടങ്കം വികാരാധീനരായി. 'അടയ്ക്കാകുണ്ട് ഹിമ എന്ന പേരില്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ആരംഭിക്കുന്ന സംരംഭത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ തങ്ങളോട് താന്‍ പറഞ്ഞിരുന്നു ഒരു കോളേജ് കൂടി അടയ്ക്കാകുണ്ടില്‍ തുടങ്ങണമെന്ന്. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഹകീം ഫൈസി ആദൃശ്ശേരി ഇവിടെ വന്നു.
പണക്കാട് നേരിട്ട് പോയപ്പോള്‍ ആറ്റപ്പു കൊടുക്കാന്‍ പറഞ്ഞു. ക്ലാസ് ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചതോടെ സന്തോഷമായി. ഇപ്പോള്‍ പറയാന്‍ കൂടുതല്‍ വാക്കുകള്‍ കിട്ടുന്നില്ല'...ശ്വാസം അടക്കിപ്പിടിച്ചാണ് ബാപ്പു ഹാജിയുടെ സംസാരം സദസ്യര്‍ കേട്ടത്.
പി.ജി കാമ്പസ് ഉദ്ഘാടനം വിവിധ വാഫി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരും സംഘടന പ്രവര്‍ത്തകരും ചേര്‍ന്ന് നാടിന്റെ ആഘോഷമാക്കി മാറ്റി.
ഹിമയില്‍ പോയി മുഴുവന്‍ സ്‌നേഹ വീടുകളും നിര്‍മാണ പ്രവൃത്തികളും കാണിച്ചു കൊടുത്ത് ഉദ്ഘാടനത്തിനു തീയതിയും ഉറപ്പിച്ചാണു പാണക്കാട് ഹൈദരലി തങ്ങള്‍ യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."