HOME
DETAILS
MAL
റോഡുകളുടെ ശോച്യാവസ്ഥ; പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു
backup
September 20 2016 | 06:09 AM
മാനന്തവാടി: താലുക്കിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും ടൗണിലെ ഗതാഗതക്കുരിക്കിന് കാരണമാക്കുന്ന കുഴികള്‍ അടക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മാനന്തവാടി മണ്ഡലം കമ്മിയുടെ നേത്യത്വത്തില്‍ പി.ഡബ്ല്യൂ.ഡി ഓഫിസ് ഉപരോധിച്ചു.
തുടര്‍ന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 24നുള്ളില്‍ ഷെല്മാര്ക്ക് ഉപയോഗിച്ച് കുഴികള്‍ അടക്കുമെന്ന് അധികൃകര്‍ രേഖാ മൂലം ഉറപ്പു നല്കി.
തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ജില്ലാ സെക്രട്ടറി രഞ്ജിത് കമ്മന, അലക്സ് ജോസ്, മനോജ് ഒഴക്കോടി, കൗണ്‍സിലര്‍ ശോഭാ രാജന്, കെ രവി, ബിജു ചെറ്റപ്പാലം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."