ഭര്തൃമതിക്കെതിരേ അപവാദ പ്രചരണം; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണം നടത്തുന്നുവെന്ന പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. വിവാഹിതയായ മകളുടെ ഫോട്ടോ വച്ച് ഫെയ്സ് ബുക്ക്, വാട്സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ അപവാദ പ്രചരണം നടത്തുന്നതായി പിതാവ് നായന്മാര്മൂലയിലെ എ അഹ്മദ് ഹാജി നല്കിയ പരാതിയിലാണു കാസര്‍കോട് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പള്ളിക്കരയിലേക്ക് വിവാഹം ചെയ്തയച്ച മകളുടെ വിവാഹ ചടങ്ങിലെ ഫോട്ടോ വച്ച് നഗരത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടെ വിവാഹം ചെയ്യാത്ത മകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. തനിക്കും കുടുംബത്തിനും മകളുടെ കുടുംബത്തിനും ഇതു വലിയ അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പ്രചരിപ്പിച്ച ആള്‍ക്കും അതു ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ സൈബര്‍ ആക്ട് പ്രകാരം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണു പരാതി നല്‍കിയത്.
സൈബര്‍ സെല്ലിനു നല്കിയ പരാതിയെ തുടര്‍ന്ന് ഇതു പ്രചരിപ്പിച്ചവര്‍ക്കെതിരേ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."