HOME
DETAILS
MAL
പള്ളിപ്രം അപകടവളവില്‍ സൂചനാ ബോര്‍ഡ് സ്ഥാപിച്ചു
backup
September 20 2016 | 08:09 AM
കണ്ണൂര്‍: കക്കാട് പള്ളിപ്രം റോഡിലെ കോഹിന്നൂര്‍ വളവിലെ അപകടങ്ങള്‍ കുറക്കാന്‍ സൂചനാ ബോര്‍ഡ് സ്ഥാപിച്ചു. അതിരകം കെ.എം.സി.സി കമ്മിറ്റി, ഐ.യു.എം.എല്‍, എം.എസ്.എഫ് സംയുക്തമായാണ് സൂചനാ ഫ്ളക്സ് വച്ചത്. കഴിഞ്ഞദിവസം ഇവിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചിരുന്നു. രാത്രികാലങ്ങളില്‍ അടക്കം നിരവധി വാഹനങ്ങളാണ് ഈ ഭാഗങ്ങളില്‍ കൂടി കടന്നുപോകുന്നത്. അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ ഒരു നടപടിയും എടുത്തില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. രാത്രി യാത്രക്കാര്‍ക്ക് കൊടുംവളവ് തിരിച്ചറിയാനാകാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ഇവിടെ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നതും കാല്‍നട യാത്രക്കാര്‍ക്കടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."