ലിങ്ക് റോഡ് നിര്‍മാണം അടിയന്തിരമായി പുനരാരംഭിക്കാന്‍ തീരുമാനം
മുല്ലശ്ശേരി: കാര്‍ഷിക പ്രാധാന്യമുള്ള മാടയ്ക്കാക്കല് പുല്ല ലിങ്ക് റോഡിന്റെ നിര്‍മാണം അടിയന്തിരമായി പുനരാരംഭിച്ച് കൃഷിയിറക്കിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കര്‍ഷക ജനപ്രതിനിധി കൂട്ടായ്മ യോഗം തീരുമാനിച്ചു.
ഒരു മാസം മുമ്പ് തുടങ്ങിയ റോഡ് നിര്‍മാണം മെറ്റലിങ് പൂര്ത്തീകരിക്കുന്നതിനിടയില് ചിലര്‍ ഉയര്‍ത്തിയ കൂലി തര്‍ക്കത്തില്‍ നിലച്ചു. 2000 ഏക്കര്‍ വിസ്തൃതിയുള്ള കോള്‍ പാടശേഖരത്തില്‍ കൃഷിപണികള്‍ ആരംഭിക്കാനിരിക്കേയാണ് കാര്‍ഷിക പ്രാധാന്യമുള്ള റോഡിന്റെ നിര്‍മാണം നിലച്ചത്.
ഇതിനെ തുടര്‍ന്ന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന് ഇന്നലെ വിളിച്ചു ചേര്‍ത്ത കോള്‍ പാടശേഖര കമ്മിറ്റി പ്രതിനിധികളുടെ യോഗമാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. മുരളി പെരുനെല്ലി എം.എല്‍.എ ഇടപെട്ട് പ്രശ്നത്തില്‍ പെട്ടെന്ന് തീര്‍പ്പുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് യോഗത്തെ അറിയിച്ചു.
റോഡ് നിര്‍മാണം സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിന് പൊലിസിന്റെ സഹായം ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ തേടാനും യോഗം തീരുമാനിച്ചു. വിവിധ പാടശേഖര കമ്മിറ്റികളുടെ പ്രതിനിധികള്‍ക്ക് പുറമെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."