എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
ഏകജാലകം രണ്ടാംഘട്ട അലോട്ട്‌മെന്റ്
24ന് നടക്കുന്ന പി.ജി പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുവാന്‍ 22 ന് വൈകിട്ട് അഞ്ചുവരെ സൗകര്യം ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ് വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (2012 മുതലുള്ള അഡ്മിഷന്‍ സി.ബി.സി.എസ്.എസ് റഗുലര്‍സപ്ലിമെന്ററി, ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ 2012ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററിമേഴ്‌സി ചാന്‍സ്) ഓഫ് കാംപസ് ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ വച്ച് 26 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി രാവിലെ ഒന്‍പതിനു ഹാജരാകണം.
രണ്ടാം സെമസ്റ്റര്‍ ബി.സി.എ, ബി.എസ്.സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സി.ബി.സി.എസ്.എസ് - 2015 അഡ്മിഷന്‍ റഗുലര്‍, 2014 ആന്‍ഡ് 2013 അഡ്മിഷന്‍ റീ അപ്പിയറന്‍സ്, 2013ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 29, 30 തിയതികളില്‍ അതത് സെന്ററുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
ഒന്നാം വര്‍ഷ എം.ഫാം (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ 28 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
അപേക്ഷാ
തിയതി നീട്ടി
അഞ്ചാം സെമസ്റ്റര്‍ യു.ജി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകള്‍ക്ക് 500 രൂപ സൂപ്പര്‍ഫൈനോടെ അപേക്ഷിക്കുവാനുള്ള അവസാന തിയതി ൃ 22 വരെയായി നീട്ടി. രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ യൂനിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്തംബര്‍ 22 (വ്യാഴാഴ്ച) 5 മണി വരെയായി ദീര്‍ഘിപ്പിച്ചു.
പരീക്ഷാ ഫലം
2016 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ബി.പി.എഡ് (സപ്ലിമെന്ററി മാത്രം) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ ഒന്നു വരെ അപേക്ഷിക്കാം.
എം.സി.എ പ്രവേശനം
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിന്റെ എം.സി.എ ഡിഗ്രി കോഴ്‌സിന് വിവിധ സെന്ററുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446302066 (പത്തനംതിട്ട), 9447180151 (ഇടപ്പള്ളി), 9447063153 (കോട്ടയം)
എം.എ ജെ.എം.സി ക്ലാസ്
സ്‌കൂള്‍ ഓഫ് കമ്യൂനിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം നടത്തുന്ന എം.എ ജെ.എം.സി കോഴ്‌സിന്റെ പുതിയ ബാച്ച് വിദ്യാര്‍ഥികളുടെ ക്ലാസ് നാളെ ആരംഭിക്കും.
പി.ജി സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന എം.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, എം.എസ്.സി ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അഡ്മിഷന്‍ സെല്ലുമായി ബന്ധപ്പെടുക. ഫോണ്‍: 0481-6061012, 6061014.
എസ്.എം.ഇ യു.ജി
ക്ലാസുകള്‍
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന എല്ലാ യു.ജി കോഴ്‌സുകളുടെയും ക്ലാസുകള്‍ 26ന് ആരംഭിക്കും.
അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം അഡ്മിറ്റ് കാര്‍ഡുമായി രാവിലെ 10ന് അതാത് സെന്ററുകളില്‍ എത്തിച്ചേരണം. ഫോണ്‍: 0481-6061012, 6061014.
ന്യൂനപക്ഷ
സ്‌കോളര്‍ഷിപ്പിന്
അപേക്ഷിക്കാം
സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ 2016-17 അദ്ധ്യയന വര്‍ഷം യു.ജി.പി.ജി കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുത്ത ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനായി സെപ്തംബര്‍ 30നകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: www.scholarships.gov.in, ഫോണ്‍: 0481-6061021.
ദേശീയ ശില്‍പശാല
സ്‌കൂള്‍ ഓഫ് ബയോസയന്‍സസ് നടത്തുന്ന 'അഡ്വാന്‍സ്ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ടൂള്‍സ് ആന്‍ഡ് സോഫ്റ്റ് വെയര്‍സ് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ച്' (എ.എസ്.എസ്.ബി) ദേശീയ ശില്‍പശാല 27 മുതല്‍ ഒക്‌ടോബര്‍ ഒന്നു വരെ. രജിസ്‌ട്രേഷന്‍ - ഫോണ്‍ 9447030243.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."