HOME
DETAILS
MAL
സ്‌കൈപ്പിന്റെ ലണ്ടന്‍ ഓഫിസ് അടച്ചുപൂട്ടുന്നു
backup
September 20 2016 | 20:09 PM
സാങ്കേതിക രംഗത്തെ കുത്തകയായ മൈക്രോ സോഫ്റ്റ് സ്‌കൈപ്പിന്റെ ലണ്ടന്‍ ഓഫിസ് അടച്ചുപൂട്ടുന്നു. ഇതോടെ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെയുള്ള 400 തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ആഗോള തലത്തിലെ പ്രതിസന്ധി മറികടക്കാന്‍ എന്‍ജിനീയര്‍ പോസ്റ്റുകള്‍ ഏകോപിപ്പിക്കുന്നതായി മൈക്രോ സോഫ്റ്റ് ഫിനാന്‍ഷ്യല്‍ ടൈംസ് വെളിപ്പെടുത്തി.
മൈക്രോ സോഫ്റ്റിന്റെ ഈ നടപടികള്‍ ഉപഭോക്താക്കള്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ പോലുള്ള കമ്പനികളെ അപേക്ഷിച്ച് ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സ്‌കൈപ്പ് ഏറെ പ്രയോജനകരമാണ്. സവിശേഷമായ വിഡിയോ ചാറ്റിങ് ആണ് ഇവയില്‍ നിന്നെല്ലാം സ്‌കൈപ്പിനെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."