HOME
DETAILS
MAL
മൈഗ്രെയ്ന്‍ അകറ്റാം, ചിട്ടയായ ജീവിതശൈലിയിലൂടെ
backup
February 26 2016 | 13:02 PM
പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത്. ചിലയിടങ്ങളില്‍ ഇത് കൊടിഞ്ഞി എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളില്‍ ഇതിന്റെ സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ്. ആരോഗ്യവാനായ ഒരു വ്യക്തിയെ അപേക്ഷിച്ച് അമിത വണ്ണമുള്ളവരിലും മൈഗ്രെയ്ന്‍ ഇടക്കിടക്ക് ഉണ്ടാകാറുണ്ടെന്നും പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
മൈഗ്രെയ്‌നിന്റെ യഥാര്‍ഥ കാരണം ഇന്നും അവ്യക്തമാണ്. ഇടക്ക് മാനസിക പിരിമുറക്കം മൂലമുള്ള തലവേദനയാണോ അതോ സൈനസ് തലവേദനയാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമനുഭവപ്പെടാറുണ്ട്. എന്നിരുന്നാലും മനുശ്യശരീരത്തിലെ സംഘര്‍ഷത്തിന്റെ ഫലമായി തലച്ചോറിലെ വ്യതിയാനങ്ങള്‍ രക്തക്കുഴലുകളിലുണ്ടാകുന്ന സങ്കോച വികാസമാണ് മൈഗ്രെയിന്റെ കാരണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പലരിലും പല സാഹചര്യങ്ങളും ഘടകങ്ങളുമാണ് മൈഗ്രെയ്‌നിന് കാരണമാകുന്നത്. പാരമ്പര്യമായും മൈഗ്രെയ്ന്‍ ഉണ്ടാകാറുണ്ട്.
കാരണങ്ങള്‍
- അലര്‍ജി, അലര്‍ജിയോടുള്ള പ്രതികരണം
- ശോഭയേറിയ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, മങ്ങിയും തെളിഞ്ഞും കത്തുന്ന വെളിച്ചം, പുക,
- ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം, സുഗന്ധലേപനങ്ങള്‍, ദുര്‍ഗന്ധം
- മാനസിക പിരിമുറുക്കങ്ങള്‍, ആകാംക്ഷ, വിഷാദം
- പതിവു സമയം തെറ്റിയ ഉറക്കം, ഇടക്കിടക്ക് ഉറങ്ങല്‍
- ക്ഷീണം, വ്യായാമം
- പുകവലി, പുക ശ്വസിക്കല്‍
- ക്രമം തെറ്റി ഭക്ഷണം കഴിക്കുക, വ്രതം
- ശരീരത്തിലെ ജലാംശം കുറയല്‍, ആല്‍ക്കഹോള്‍
- ആര്‍ത്തവ സമയത്തെ ഹോര്‍മോണ്‍ ഉത്തേജനം, ജനനനിയന്ത്രണ ഗുളികകളുടെ ഉപയോഗം
- ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പി, ഉറക്ക ഗുളികകളുടെ ഉപയോഗം
- ചോക്‌ളേറ്റ്, നട്‌സ്, പീനട്ട് ബട്ടര്‍, പഴം, ഉള്ളി, ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവയുടെ അമിതോപയോഗം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ചിട്ടയായ ജീവിത ശൈലി കാത്തു സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ മൈഗ്രെയ്ന്‍ വരാതെ നോക്കാം
- ഭക്ഷണ ശീലം കൃത്യമായി പാലിക്കുക
- ചിട്ടയായ ഉറക്കം(ഏഴോ എട്ടോ മണിക്കൂര്‍ കൃത്യമായി ഉറങ്ങണം)
- യാത്രയിലെ പുസ്തക വായന ഒഴിവാക്കുക
- ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ എതിര്‍ ദിശയില്‍ ഇരിക്കരുത്
- പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക
- മണിക്കൂറുകളോളം ടി.വി കാണുന്നത് ഒഴിവാക്കുക
- ഫാസ്റ്റ് ഫുഡ് കഴിയുന്നതും ഒഴിവാക്കുക
- കൂടുതലായി വെയിലേല്‍ക്കാതിരിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."