ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം നടത്തി
പേരാമ്പ്ര: ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാരണം സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അഭിപ്രായപ്പെട്ടു. ബാഫഖി എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷികവും മെഡിക്കല്‍ ഉപകരണ സമര്‍പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്നാട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.പി അമ്മദ് ഹാജി അധ്യക്ഷനായി.
പുറവൂര്‍ ഉസ്താദ് പ്രാര്‍ഥന നടത്തി. ശിഹാബ് കന്നാട്ടി പദ്ധതി വിശദീകരിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കുള്ള ഉപഹാര വിതരണം ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി വിജയന്‍ നിര്‍വഹിച്ചു. ചികിത്സാ സഹായം ജി.കെ അമ്മദ് ഹാജി, പാളയാട്ട് ബഷീര്‍ എന്നിവര്‍ കൈമാറി. എന്‍.സി അബ്ദുറഹ്മാന്‍, സ്വാലിഹ് ഹുദവി, അഹമ്മദ് മുസ്‌ലിയാര്‍, പി.സി അബ്ദുഹാജി, പി.കെ ഇബ്രാഹീം ഹാജി, ഖാസിം മാളിക്കണ്ടി, മുഹമ്മദലി കന്നാടി, കെ.സി ഇസ്മാഈല്‍, ജൈസല്‍ കന്നാട്ടി, അജ്‌നാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."