HOME
DETAILS

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി വൈദ്യുതി സെക്ഷന്‍ ഓഫിസ്

  
backup
September 20 2016 | 22:09 PM

%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d




കുന്നുംകൈ: എട്ടു വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച നല്ലോമ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫിസ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി,ബളാല്‍ പഞ്ചായത്തുകളിലെ വൈദ്യുതിയുടെ ചുമതലയാണ് ഈ സെക്ഷന്‍ ഓഫിസിനുള്ളത്.
 മലയോരമേഖലയിലെ 11,000 ത്തിലധികം ഉപഭോക്താക്കളാണ് ഈ സെക്ഷന്‍ പരിധിയിലുള്ളത്. ഇടുങ്ങിയ മുറികളില്‍ ഊഴമിട്ടാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ബില്ലടക്കാനെത്തുന്നവര്‍ മഴയും വെയിലും സഹിച്ച് പുറത്ത് നില്‍ക്കണം. സ്ഥലസൗകര്യമില്ലാത്തതിനാല്‍ വൈദ്യുതീകരണ ഉപകരണങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത് കാരണം പലപ്പോഴും ഗതാഗതം തടസമാകുന്നു. ഇവ മോഷണം പോകാതിരിക്കാന്‍ രാത്രികാലങ്ങളില്‍ ജീവനക്കാര്‍ കാവലിരിക്കേണ്ട അവസ്ഥയിലാണ്. രാത്രി ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് തലചായ്ക്കാന്‍ പോലും  സൗകര്യങ്ങള്‍  ഈ കെട്ടിടത്തിലില്ല. കംപ്യൂട്ടറൈസേഷനും കെ.എസ്.ഇ.ബി സോഫ്റ്റ് വെയര്‍ ഒരുമയും നടപ്പാക്കാനുള്ള കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എത്തിയിട്ടുണ്ടെങ്കിലും സ്ഥലസൗകര്യമില്ലാത്തതിനാല്‍ പദ്ധതികളൊന്നും നടപ്പാക്കാന്‍ കഴിയുന്നില്ല. സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലാണ് എട്ടുവര്‍ഷമായി ഈ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ കെട്ടിട ഉടമയ്ക്ക് വാടക ലഭിക്കുന്നില്ല. കെട്ടിടമൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടാല്‍ ഓഫിസിന്റെ പ്രവര്‍ത്തനം തന്നെ നിലയ്ക്കും. സെക്ഷന്‍ ഓഫിസ് കൊണ്ടുവന്നതല്ലാതെ കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊരുക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടാത്തതാണ് എട്ടുവര്‍ഷമായിട്ടും ഈ ഓഫിസ് ഇങ്ങനെ തുടരാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. പുതിയ കെട്ടിടം ഒരുക്കി തങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് ജീവനക്കാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  8 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  37 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  42 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago