ഗുരുസമാധി ദിനത്തില്‍ നവോഥാന സന്ദേശയാത്ര
കാസര്‍കോട്: ശ്രീനാരായണ ഗുരു സമാധിദിനമായ ഇന്നു കോണ്‍ഗ്രസ് നവോഥാന സന്ദേശയാത്ര സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന സമാധാന സന്ദേശയാത്രയുടെ സമാപന യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പങ്കെടുക്കും. ഇന്നു രാവിലെ ഒന്പതിനു കാസര്‍കോട് നിന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരനും തൃക്കരിപ്പൂരില്‍ നിന്നും കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും നവോഥാന സന്ദേശയാത്ര നയിക്കും.രണ്ടു യാത്രകളും വൈകുന്നേരം നാലിനു ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ സജ്ജമാക്കിയ ശ്രീ നാരായണഗുരുദേവ നഗറില്‍ എത്തിച്ചേരും. തുടര്‍ന്നു സമാപന പൊതുയോഗം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവന്റെ നമുക്കു ജാതിയില്ല എന്ന വിളംബരത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് നവോഥാന സന്ദേശയാത്ര സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്, കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, സി.വി ജെയിംസ്, പി.വി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."