HOME
DETAILS

വേനൽക്കാലത്ത് ഫുൾ ടാങ്ക്  ഇന്ധനം നിറയ്ക്കരുതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയോ ? വാസ്തവം ഇതാണ്

  
Salah
April 06 2024 | 04:04 AM

Fact check No, Your Vehicle Won't Explode If Fuel Tank Is Full In Summer

കേരളത്തിൽ കൊടും ചൂട് ഉള്ള കാലാവസ്ഥ ആയിരിക്കെ ഇപ്പോൾ വാട്ട്സ്ആപ് കുടുംബ, സൗഹൃദ ഗ്രൂപ്പുകളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു സന്ദേശം അണ് വേനൽകാലത്ത് വാഹനങ്ങളിൽ ഫുൾ ടാങ്ക് ഇന്ധനം നിറക്കരുത് എന്ന്. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പേരിൽ അണ് സന്ദേശം. ഓയിൽ ടാങ്കുകളിൽ പരമാവധി ഇന്ധനം നിറച്ചാൽ വേനൽകാലത്ത് പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്നാണ് സന്ദേശത്തിൽ ഉളളത്. കമ്പനിയുടെ ലോഗോ സഹിതം ഉള്ള ലെറ്റർ പാഡിൽ അണ് സന്ദേശം ഉളളത് എന്നതിനാൽ വലിയ വിശ്വാസ്യത ലഭിക്കുന്ന വിധത്തിൽ അണ് സന്ദേശം.

 പ്രചരിക്കുന്ന സന്ദേശം ഇതാണ്

“ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്:  വരും ദിവസങ്ങളിൽ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍  പെട്രോൾ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തിൽ പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിനുള്ള ഇടം വയ്ക്കുക. പരമാവധി പെട്രോൾ നിറച്ചതിനാൽ ഈ ആഴ്‌ച 5 സ്‌ഫോടനങ്ങൾ സംഭവിച്ചു. പെട്രോൾ ടാങ്ക് ദിവസത്തിൽ ഒരിക്കൽ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വരട്ടെ. 

ശ്രദ്ധിക്കുക: നിങ്ങളുടെ കുടുംബാംഗങ്ങൾക്കും മറ്റെല്ലാവർക്കും ഈ സന്ദേശം അയയ്‌ക്കുക, അതിലൂടെ ആളുകൾക്ക് ഈ അപകടം ഒഴിവാക്കാൻ കഴിയും. 
നന്ദി”.

പഴക്കമുള്ള സന്ദേശം

സന്ദേശം പ്രചരിക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് വർഷം ആയി. മലയാളത്തിൽ എന്നത് പോലെ ഇംഗ്ലീഷിലും സന്ദേശം പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സന്ദേശം കാണാൻ ആയി.
  
വാസ്തവം

ചില വായനക്കാർ സത്യാവസ്ഥ അറിയാനായി ഞങ്ങൾക്ക് അയച്ചു തന്നപ്പോൾ ഇതേകുറിച്ച് സുപ്രഭാതം ഫാക്ട് ചെക്ക് യുണിറ്റ് പരിശോധന നടത്തി. സന്ദേശം തെറ്റ് ആണെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC) ഇത്തരത്തിൽ സന്ദേശം അയച്ചിട്ടില്ല എന്നും വ്യക്തമായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോൾ സന്ദേശം തെറ്റാണെന്ന് അറിയിച്ചു 2019 ജൂൺ 3-ന് കമ്പനി പ്രസ്താവന ഇറക്കിയതായും കണ്ടു.  അതിനു അർത്ഥം ഈ സന്ദേശത്തിന് അഞ്ചു വർഷത്തെ പഴക്കം ഉണ്ടെന്നാണ് 

IOC യുടെ പ്രസ്താവന ഇങ്ങനെ: 

ഇന്ത്യൻ ഓയിൽ ഇനിപ്പറയുന്ന മുന്നറിയിപ്പ് നൽകിയതായി സോഷ്യൽ മീഡിയയിൽ കിംവദന്തികൾ ഉണ്ട്: താപനില വർദ്ധന കാരണം ദയവായി ടാങ്കിന്‍റെ പരമാവധി പരിധിയിൽ പെട്രോൾ നിറയ്ക്കരുത്;  അത് ഇന്ധന ടാങ്കിൽ ഒരു സ്ഫോടനത്തിന് കാരണമാകും. പെട്രോൾ വേണമെങ്കിൽ പകുതി ടാങ്ക് നിറച്ച് ബാക്കി വായു നിറയ്ക്കുക. ഇന്ത്യൻ ഓയിൽ ഈ പ്രസ്താവന നിരസിക്കുകയും ഇനിപ്പറയുന്ന രീതിയിൽ വ്യക്തമാക്കുകയും ചെയ്യുന്നു.

ഓട്ടോമൊബൈൽ നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് പെര്‍ഫോമന്‍സ് ആവശ്യകതകൾ, ക്ലെയിമുകൾ, ആംബിയന്‍റ് അവസ്ഥകൾ തുടങ്ങി എല്ലാവിധ സുരക്ഷാ വശങ്ങളും പരിഗണിച്ചാണ്. പെട്രോൾ/ഡീസൽ വാഹനങ്ങൾക്കുള്ള ഇന്ധന ടാങ്കിൽ വ്യക്തമാക്കിയിട്ടുള്ള പരമാവധി വോളിയം ഉപയോഗിക്കാവുന്നതാണ്.  ശീതകാലവും വേനൽക്കാലവും പരിഗണിക്കാതെ വാഹന നിർമ്മാതാവ് വ്യക്തമാക്കിയ പൂർണ്ണ പരിധി  (മാക്സിമം) വരെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് തികച്ചും സുരക്ഷിതമാണ്.

ചുരുക്കത്തിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പേരില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജം ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  9 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  10 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  10 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  10 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  10 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 days ago