രമ്യ വധം: മജിസ്ട്രേറ്റിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഹരജി
തലശ്ശേരി: കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യ(26) കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷന് ഹരജി നല്കി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായിരുന്ന ടി.പി അനില്‍കുമാറിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എം.ജെ ജോണ്സണ് ഹരജി നല്‍കിയത്. രമ്യയെ ഭര്‍ത്താവ് ഷമ്മികുമാര്‍ പയ്യന്നൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയ കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നത് മജിസ്ട്രേറ്റായിരുന്നു. ഒന്നാം സാക്ഷിയായ ലോഡ്ജ് മാനേജര്‍ ആലിക്കുഞ്ഞി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായതിനാല്‍ വിചാരണ കോടതിയില്‍ ഹാജരാകന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആലിക്കുഞ്ഞി ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ മജിസട്രേറ്റിനെ വിസ്തരിക്കണമെന്ന് പ്രൊസിക്യൂഷന് ആവശ്യപ്പെട്ടത്.
ജനുവരി 22ന് ഉച്ചയ്ക്കാണ് രമ്യയെ പയ്യന്നൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 20നായിരുന്ന ഭര്‍ത്താവ് ഷമ്മികുമാറും രമ്യയും ഇളയകുട്ടിയോടൊപ്പം ലോഡ്ജില്‍ താമസിക്കാനെത്തിയത്. അന്ന് രാത്രി കുട്ടിയെ രമ്യയുടെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ ഉപേക്ഷിച്ച ശേഷം ഷമ്മികുമാര്‍ രമ്യയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. പിറ്റേ ദിവസം രമ്യ പയ്യന്നൂരിലെ ലോഡ്ജില്‍ ഉണ്ടെന്ന് അറിയിച്ച് ഇയാള്‍ സ്ഥലം വിട്ടു. 22ന് ഉച്ചക്ക് ലോഡ്ജ് മാനേജര്‍ വന്ന് മുറി തുറന്നപ്പോഴാണ് രമ്യയെ മുറിക്കകത്തെ ഹൂക്കില്‍ പൂര്‍ണ നഗ്നയായ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."