HOME
DETAILS
MAL
ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
backup
September 20 2016 | 23:09 PM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2016 - 17 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു.106 പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ അംഗീകാരമാണ് ലഭിച്ചത്. കാര്‍ഷിക മേഖല, വനിതാ ശിശുക്ഷേമം, പെയിന്‍ ആന്റ് പാലിയേറ്റീവ്, ഭവന നിര്‍മ്മാണം, മാലിന്യ സംസ്കരണം എന്നിവക്ക് പ്രാധാന്യം നല്‍കികൊണ്ടുളള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പദ്ധതിയില്‍ അലനല്ലൂര്‍ ആസ്പത്രിയുടെ പാശ്ചാതല സൗകര്യ വികസനത്തിന് 217 ലക്ഷം രൂപ വകയിരുത്തിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എന്‍. സൈതലവി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."