നെല്‍വയല്‍ നികത്തുന്നത് വ്യാപകമാകുന്നു
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മാഞ്ഞാര്‍ പാടശേഖരത്തില്‍ നെല്‍വയല്‍ നികത്തുന്നത് വ്യാപകമാകുന്നു. വാഴകൃഷി ചെയ്യാനെന്ന വ്യാജേന നെല്‍വയല്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് നികത്തുന്നത്.
പിന്നീട് വയല്‍ കമ്പിവേലികെട്ടി തിരിച്ച് പ്ലോട്ടുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കുളം നിര്‍മിക്കുന്നതിന്റെ മറവില്‍ സ്വകാര്യ വ്യക്തി പാടശേഖരത്തിലേക്കുള്ള നീര്‍ചാലുകള്‍ നികത്തിയതായും ആരോപണമു@ണ്ട്.
പാടശേഖരം നികത്തുന്നവര്‍ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവരായതിനാല്‍ പ്രദേശത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. നെല്‍വയല്‍ മണ്ണിട്ട് നികത്തുന്നത് മറ്റ് കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
വില്ലേജിലും കൃഷിഭവനിലും കര്‍ഷകര്‍ പരാതിപെടുന്നുണ്ടെങ്കിലും സ്വകാര്യ വ്യക്തികളുടെ സ്വാധീനം കൊ@ണ്ട് അധികൃതര്‍ നടപടിയെടുക്കുന്നില്ലായെന്നും ആക്ഷേപം ഉയര്‍ന്നിട്ടു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."