HOME
DETAILS
MAL
സി.പി.എം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്
Web Desk
April 06 2024 | 06:04 AM
തൃശൂര്‍: സി.പി.എമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എം.ജി റോഡ് ശാഖയിലുള്ള ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്.
വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ റെയ്ഡ് നടന്നത്.
ആദായനികുതി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങള്‍ കാണിച്ചിട്ടില്ലെന്നാണ് ഐടി വകുപ്പ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ 4.80 കോടി രൂപയാണ് ഉള്ളത്. ഈ മാസം രണ്ടാം തീയതി ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഒരു കോടി രൂപ പിന്‍വലിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."